ഓർഗാസമേ ഇല്ലെന്ന് വാദിക്കുകയും , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ കമന്റുകളിൽ ഇതിനുവേണ്ടി നിരന്തരം തർക്കിക്കുകയും കമന്റ് ചെയ്യുകയും ഇതൊക്കെ നിങ്ങൾ എഴുത്തുകാരുടെ ഓരോ തോന്നിവാസങ്ങൾ ആണെന്ന് വാദിക്കുകയും ചെയ്ത ഒരു യുവതി ഉണ്ടായിരുന്നു. അവരിന്ന് തന്റെ കാമുകനൊപ്പം ചേർന്ന് മകനെ ക്രൂരമായി മർദ്ദിച്ചു. എന്തിനാണ് എന്ന് ചോദിച്ചാൽ അറിയില്ല…
സോഷ്യൽ മീഡിയ അവതാരികയും ഇൻഫ്ലുവൻസറുമായ അനുപമ ആചാര്യക്ക് എതിരെയുള്ള യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആകുന്നു.
“സെക്സ്, ഓർഗസം പോലുള്ള വിഷയങ്ങളിൽ ഞാൻ പണ്ട് പോസ്റ്റിടുമ്പോൾ, അതിന് താഴെയുള്ള കമന്റ്ബോക്സിൽ സംവാദം നടത്തിയിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു..
ഓർഗസം എന്നൊരു സംഗതിയേ യഥാർത്ഥത്തിൽ ഇല്ലെന്നും അത് നിങ്ങളീ കവികൾ ഒക്കെ കാല്പനികമായി പടച്ചുണ്ടാക്കിയ ഒരു വിർച്വൽ പ്രതീതി മാത്രമാണ് എന്നതായിരുന്നു അവരുടെ വാദഗതി..
പറഞ്ഞല്ലോ, മെസേജ് ബോക്സിൽ അല്ല, കമന്റ് ബോക്സിൽ പരസ്യമായി തന്നെ ആയിരുന്നു അവരുടെ വാദങ്ങൾ. അതിനാൽ അവർ സത്യസന്ധമായും ആത്മാർഥമായും അങ്ങനെ തന്നെ വിശ്വസിച്ചിരുന്നു എന്നുവേണം കരുതാൻ.
അത് പരസ്യമായി വിളിച്ചു പറയുന്ന അവരോട് എനിക്ക് കനത്ത സഹതാപം തോന്നിയിരുന്നു. രഹസ്യമായി പറയുന്ന ഒത്തിരി ആളുകളുണ്ട് അവരോടൊന്നും തോന്നാത്തത്ര അളവിൽ..
ഓർഗസം എന്ന അനുഭവത്തിലൂടെ ഒരിക്കൽ പോലും കടന്നുപോയിട്ടില്ലാത്ത ഒരാളെ അത് എങ്ങനെയാണെന്നും എന്താണെന്നുമൊക്കെ പറഞ്ഞുകൊടുത്തു അതിന്റെ എക്സിസ്റ്റൻസ് എങ്ങനെ സ്ഥാപിച്ചെടുക്കാനാവും..
മുൻപ് ദേജാ വൂ എന്ന പേരിലൊരു പുസ്തകം ഇറക്കിയ കാലത്തും എനിക്ക് ഇതേ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ആ ഒരു അനുഭവം ഒട്ടും ഉണ്ടായിട്ടില്ലാത്ത മനുഷ്യർ ഒരുപാട് പേരുണ്ട് എന്ന് അപ്പോഴാ തിരിച്ചറിഞ്ഞത്..
പറഞ്ഞു വന്നത് എന്താണ് എന്നുവച്ചാൽ, ഓർഗസം എന്നൊരു സംഭവമേ ഇല്ലെന്ന് അത്രയും പച്ചയ്ക്ക് വാദിച്ചിരുന്ന സ്ത്രീ ഇപ്പോൾ കുറച്ചു ദിവസമായി മലയാളി എഫ്ബി ഫീഡിൽ നിറസാന്നിധ്യമാണ്.
കൂട്ടുകാരനൊപ്പം ചേർന്ന് പതിമൂന്ന് വയസുള്ള മകനെ ആക്രമിച്ചു പരിക്കേല്പിച്ചു എന്ന വാർത്തകളുടെ പേരിൽ ആണത്.
വാർത്തകളുടെയും ആരോപണങ്ങളുടെയും പേരിൽ ആരെയും വിധിക്കാൻ നമ്മൾക്ക് അർഹതയില്ല.
കേസിന്റെ മെറിറ്റിനെ കുറിച്ചും അതിലെ ന്യായാന്യായങ്ങളെകുറിച്ചും ഒന്നുമല്ല ഞാനാ വാർത്ത കാണുമ്പോൾ ചിന്തിക്കാറുള്ളത്.
വൈകിയ വേളയിലെങ്കിലും ഓർഗസം ഒരു മിഥ്യ അല്ല എന്ന് അവർ തിരിച്ചറിഞ്ഞു കാണുമോ എന്നത് മാത്രമാണ്.
എന്നിട്ടിപ്പോ എന്തിനാ ന്ന് ചോദിച്ചൽ..
ആ..
സുമ്മാ..”
















