പയ്യന്നൂർ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മാട്ടൂൽ മൗസാബാദ് സ്വദേശിയായ ഫൈസലിന്റെ മകൻ ഫയാസ് (17) ആണ് മരിച്ചത്. പരുക്കേറ്റത് മാട്ടൂൽ സെൻട്രൽ ആറുതെങ്ങ് സ്വദേശിയായ റസാഖ് (17) ആണ്.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെ എട്ടിക്കുളം കക്കംപാറ–ചിറ്റടി റോഡിലെ ഇറക്കത്തിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നതാണ് പ്രാഥമിക വിവരം. സമീപവാസികൾ സഹായത്തോടെ ഇരുവരെയും ഉടൻ പാപ്പിനിശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, ഫയാസിന്റെ ജീവൻ രക്ഷിക്കാനായില്ല. റസാഖിന് ചികിത്സ തുടരുന്നു. പിലാത്തറ കോ–ഓപ്പറേറ്റീവ് കോളജിലെ വിദ്യാർത്ഥിയായിരുന്നു ഫയാസ്.
















