കോഴിക്കോട്: മദ്യപാനത്തിനിടെ ഉണ്ടായ തർക്കം രൂക്ഷമായതോടെ രാമനാട്ടുകരയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്മാനും ബസാർ സ്വദേശി റഹീസുമാണ് പരിക്കേറ്റത്.
റമീസിന് വയറ്റിലും റഹീസിന് കൈയിലും ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരിക്കുന്നത്. ഇരുവരെയും ഉടൻ തന്നെ രാമനാട്ടുകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ റഹീസിന്റെ നില കൂടുതൽ ആശങ്കാജനകമാണെന്നും വ്യക്തമാക്കുന്നു.
സംഭവത്തിന് ശേഷം പ്രതി അക്ബർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
















