Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

മീനാക്ഷിക്ക് ഇനി എന്തു സംഭവിക്കും ?: പറഞ്ഞത് പറയാന്‍ പാടില്ലാത്തതോ ?; ചോദ്യം ചെയ്തത് ആരെ ?; സിനിമയ്ക്കു പുറത്താകുമോ ?; വിദ്യാഭ്യാസ മന്ത്രിമാരുടെ നിലപാടെന്ത് ?

അയ്യന്‍കാളിയുടെ കൈ പിടിച്ചു സ്‌കൂളില്‍ പോയ പഞ്ചമിയെ ഓര്‍മ്മിപ്പിച്ച് മീനാക്ഷി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 20, 2025, 11:52 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബാലതാരമായി മലയാള സിനിമയില്‍ വന്ന് പ്രേക്ഷകരുടെ മനംകവര്‍ന്ന മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റും, അതിനെ തുടര്‍ന്ന് ചുടുപിടിക്കുന്ന ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്നത്. ഇവിടെ ദളിതന്‍ (അണ്‍ടച്ചബിളിറ്റി) എന്ന പദം അലോസരപ്പെടുത്തുന്നു എന്ന് പറയാന്‍ ധൈര്യം കാണിച്ച മീനാക്ഷിയുടെ സിനിമാ ഭാവി എന്തായിരിക്കും എന്നതാണ് വലിയാ ചോദ്യമായി മാറുന്നത്. ശ്രീകണ്ഠന്‍ നായരുടെ ഫ്‌ളവേഴ്‌സില്‍ ടോപ് സിംഗര്‍ പരിപാടിയുടെം ആങ്കര്‍ കൂടിയാണ് മീനാക്ഷി എന്നത് മറക്കരുത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കു വേണ്ടി ചരിത്രത്തെ ചോദ്യം ചെയ്തും, ഭൂതകാല ജാതിവാദ പ്രേതങ്ങളുടെ ചുടലനൃത്തത്തെ ചിന്തകള്‍ കൊണ്ട് ഹിംസിച്ചുമാണ് മീനാക്ഷി ഉദിച്ചുയര്‍ന്നിരിക്കുന്നത്.

സിനിമാ മേഖലയില്‍ വളര്‍ച്ചയുടെ പാതയിലുള്ള മീനാക്ഷിയെന്ന നടിയുടെ ഭാവി എന്താകുമെന്നത് വ്യക്തം. സിനിമയിലേക്കുള്ള വിളികള്‍ ഇനിയുണ്ടാകില്ല. ആങ്കറിംഗ് പരിപാടിയിലേക്ക് പുതിയൊരു എന്ട്രി ഉടനുണ്ടാകും. എപ്പോഴും ഒരു മുഖം മാത്രം കാണിക്കുന്നതിനേക്കാള്‍ വെറൈറ്റി അവതരിപ്പിക്കുന്നു എന്ന ന്യായത്തിലായിരിക്കും മീനാക്ഷിയുടെ ഒഴിവാക്കല്‍ ഉണ്ടാവുക. ഒരു ദളിതന് അറിയാതെ പോലും ഇരിപ്പിടം കൊടുക്കാതെ സൂക്ഷിക്കുന്ന ഇടം കൂടിയാണ് സിനിമാ മേഖല എന്നത് പറയാതെ വയ്യ. അവിടെ ദളിതന്റെ ചരിത്രവും പറഞ്ഞ്, മേല്‍ജാതിക്കാരെ കുഴപ്പിക്കാന്‍ ഇറങ്ങുന്നവരെയും മാറ്റി നിര്‍ത്തുക തന്നെ ചെയ്യും എന്നതില്‍ തര്‍ക്കമില്ല. നോക്കൂ, ഈ പോസ്റ്റു കണ്ട് മീഡിയാവണ്‍ ചാനല്‍ മാത്രമാണ് മീനാക്ഷിയോട് അഭിപ്രായം ചോദിച്ചുള്ളൂ എന്നത് കൗതുകവും സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്.

മീനാക്ഷി ഒരു സെലിബ്രിട്ടിയാണ്. മാത്രമല്ല, മീനാക്ഷി ഉയര്‍ത്തിയ വിഷയം കേരളത്തിന്റെ ചരിത്രത്തെ ചോദ്യം ചെയ്യുന്നതും വളരെ ആഴത്തില്‍ വേരോട്ടം നടത്തിയിട്ടുള്ള ജാതിവാദ സമ്പ്രദായത്തെ പൊള്ളിക്കുന്നതുമാണ്. തലനരച്ച, ബുദ്ധിരാക്ഷസന്‍മാരോ, സോഷ്യലിസം പറയുന്നവരോ, സമത്വവും സ്വാതന്ത്രവും ആഹ്വാനം ചെയ്യുന്നവരോ, ചരിത്ര ഗവേഷകരോ, സാംസ്‌ക്കാരിക നായകന്‍മാരോ, ജാതി സംഘടനാ നേതാക്കളോ ഒന്നും പറയാത്ത വിഷയം കൂടിയാണത്. മറ്റൊരു സെലിബ്രിട്ടിയും പഠിച്ചിരുന്നപ്പോഴോ, അല്ലാത്തപ്പോഴോ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടുമില്ല. എന്നിട്ടും, ശബരിമല സ്വര്‍ണ്ണക്കടത്തു പോലെയോ, വോട്ട് ചോരി പോലെയോ മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്താപ്രാധാന്യമായ വിഷയമായില്ല എന്നതാണ് കൗതുകവും അതിലേറെ സംശയവും തോന്നാന്‍ കാരണം.

ഈ സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ, കേള്‍ക്കാനോ ഒരു പ്രസക്തിയില്ലാത്ത വിഷയമാണ് എന്നൊരു മനോഭാവം പരോക്ഷമായി വ്യാപിച്ചു കിടക്കുന്നതു പോലെയുള്ള പ്രതീതി. കേരളത്തിലെ വിദ്യാഭ്യാസ പദ്ധതിയില്‍ അത്തരമൊരു ജാതി പിരമിഡ് ചരിത്രം പഠിക്കാനുണ്ടെങ്കില്‍, എന്തുകൊണ്ട് അങ്ങനെയൊരു ജാതി പിരമിഡ് ഉണ്ടായി എന്നും, ആരാണ് അതുണ്ടാക്കിയതെന്നും പഠിക്കേണ്ടത്, ഒരു വിദ്യാര്‍ത്ഥിയുടെ അവകാശം കൂടിയാണ്. മനുഷ്യനെന്ന ഒരു വര്‍ഡഗം മാത്രമേ ഉള്ളൂവെങ്കില്‍പ്പിന്നെ എങ്ങനെയാണ് ദളിതന്‍(അണ്‍ടച്ചബിളിറ്റി) എന്ന് പഠിക്കേണ്ടി വന്നത്. ഇതൊന്നും വ്യക്തമാക്കാത്ത, ജാതി പിരമിഡില്‍ ദളിതനെ ഇങ്ങനെ വ്യാഖ്യാനിച്ചത് ആരാണെന്ന് കൂടി പറയാത്ത പാഠ്യപദ്ധതി എന്തുകൊണ്ടാണ് ഇപ്പോഴും പഠിപ്പിക്കുന്നത് എന്നതാണ് ചോദ്യം.

മീനാക്ഷിയുടെ പോസ്റ്റ് ഒന്നു കൂടി വായിക്കണം

വര്‍ണ്ണമില്ലാത്ത.’ … ..’വര്‍ണാ പിരമിഡ്,’…. ചില ചിന്തകള്‍…..
MG യൂണിവേഴ്‌സിറ്റിയുടെ BA ENGLISH HONOURS പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഈയിടയ്ക്ക് RAJAYASHRI GODDY ‘യുടെ RECESS AND OFFERING എന്ന പാഠഭാഗം ശ്രദ്ധയില്‍ പെട്ടതിനാല്‍ ഇത്തരം ഒരു ചിന്തയ്ക്ക് അത് കാരണമായി RECESSന്റെ സാരാംശമിതായിരുന്നു .. ദളിത് വിഭാഗത്തിന്‍ പെട്ട ഒരു കുട്ടി അവന്റെ വിശപ്പിനെപ്പോലും ഭയക്കുന്നു കാരണം സ്‌കൂളില്‍ നിന്നും ഭക്ഷണം തേടി പുറത്ത് പോയ കുട്ടി തന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം തേടി പോവുമ്പോഴും … തിരിച്ചെത്തുമ്പോഴുള്ള ടീച്ചറിന്റെ പണിഷ്‌മെന്റിനെ അവന്‍ ഭയക്കുന്നു: ‘…ഇങ്ങനെ ഒരു കാലം നമുക്കുണ്ടായിരുന്നുവെന്ന് പലപ്പോഴായി അഥവാ പല സാഹചര്യങ്ങളിലായി കേള്‍ക്കേണ്ടി വന്നിട്ടുള്ളവരാണ് നമ്മളില്‍ പലരും എന്നാല്‍ ഇതേ കാലഘട്ടത്തില്‍ തന്നെ ഏതാണ്ട് എട്ടാം ക്ലാസ്സ് മുതല്‍ നാം പഠിക്കേണ്ടി വരുന്ന .’വര്‍ണ്ണാ പിരമിഡുകളും ‘ഇതിനോടൊപ്പം ശ്രദ്ധയില്‍ പെടേണ്ട ഒന്നു തന്നെയാണ് …’ ബ്രാഹ്മണന്‍ .. ക്ഷത്രിയന്‍ .. വൈശ്യന്‍ … ശൂദ്രന്‍: എന്നെഴുതിയതിന് ശേഷം തൊട്ടു താഴെയായി (ഇപ്പോഴും നിലനില്ക്കുന്ന .’ ദളിതന്‍ UNTOUCHABLES’ എന്ന പദം അന്നും.. ഇന്നും .. എന്നെ അലോസരപ്പെടുത്തുന്നു അതിനോടൊപ്പം മറ്റൊരു ബ്രാക്കറ്റില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗം എന്നു കൂട്ടി ചേര്‍ത്തിരുന്നുവെങ്കില്‍ എന്നത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു പതിമൂന്ന് വയസ്സുകാരിയുടെ ആഗ്രഹമായിരുന്നുവെങ്കില്‍ ഇന്ന് ശരിയായ അറിവാര്‍ജ്ജിക്കുക എന്നത് ഒരു വിദ്യാര്‍ത്ഥിയുടെ അവകാശമായിത്തീര്‍ന്നിരിക്കുന്നു വാസ്തവത്തില്‍ ശരിയും തെറ്റുമെല്ലാം അവനിലോ … ഇവനിലോ അല്ല മറിച്ച് എന്നിലോ നിന്നിലോ ആണ് നിലനില്ക്കുന്നത് എന്ന ബോദ്ധ്യം ചില തിരുത്തലുകള്‍ക്കെങ്കിലും വഴിയൊരുക്കിയേക്കാം കാലത്തിനേയോ ഞാനും നിങ്ങളുമടങ്ങുന്ന സമൂഹത്തിനേയോ മാത്രം പഴിചാരി മാറാനാഗ്രഹിക്കാത്ത ‘മാനുഷിക മൂല്യങ്ങള്‍ ‘ മനസ്സിലാക്കി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ വരും തലമുറയ്ക്ക് ജാതി വേര്‍തിരിവുകള്‍ തിരിച്ചറിയാതിരിക്കാനായാല്‍ അതിനെയൊരു വിദ്യാഭ്യാസക്കുറവായല്ല….മറിച്ച് ഒരു സമൂഹത്തിന്റെ വിജയമായി കണക്കാക്കാന്‍ ഞാനാഗ്രഹിക്കുന്നു…..

വിദ്യാഭ്യാസ മന്ത്രിമാരുടെ നിലപാട് എന്ത് ?

മലയാള സിനിമാ മേഖലയില്‍ ഇത്രയും കൃത്യമായി അഭിപ്രായം രേഖപ്പെടുത്തിയ മറ്റൊരാളും ഉണ്ടാകില്ല. നട്ടെല്ലുള്ള മീനാക്ഷിയെ കാത്തിരിക്കുന്നത് എന്തുതന്നെയായാലും അതിനെ നേരിടാന്‍ കേരള സമൂഹം ഒരുമിച്ചു നില്‍ക്കണം. ഇവിടെ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതാണ്. നമ്മുടെ വിദ്യാഭ്യാസ മന്ത്രിമാരുടെ നിലപാടുകള്‍ എന്താണ് ?. രാഷ്ട്രീയ കാര്യങ്ങള്‍ മുതല്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു വരെ ഫേസ്ബുക്ക് പോസ്റ്റിട്ടും, മാധ്യമങ്ങള്‍ക്ക് ബൈറ്റ് നല്‍കുകയും ചെയ്യുന്ന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായമെന്താണ്. മീനാക്ഷി തോദിച്ചത് ശരിയാണോ അതോ തെറ്റോ. ഉന്നത വിദ്യാഭ്യാ മന്ത്രി ആര്‍. ബിന്ദുവിന്റെ അഭിപ്രായമെന്താണ്. മീനാക്ഷി പറഞ്ഞത്, കുട്ടിത്തമാണോ അതോ സത്യമോ. വിദ്യാഭ്യാസ വകുപ്പുകള്‍ ഭരിക്കുന്ന ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഇരു മന്ത്രിമാരും അഭിപ്രായം പറയണം.

ReadAlso:

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CPM കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു: സംസ്ഥാന സെക്രട്ടേറിയറ്റ് അതെല്ലാം വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാര്‍ട്ടി റിപ്പോര്‍ട്ട് റെഡി; ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല (അണികള്‍ക്ക്)

വിദ്യാഭ്യാസത്തിനപ്പുറം: കേരളത്തിലെ പുതിയ കുടിയേറ്റ രാഷ്ട്രീയവും യാഥാര്‍ത്ഥ്യങ്ങളും

കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പിനു മുമ്പേ മുഖ്യമന്ത്രി ആകാനുള്ള തമ്മിലടി: കെ. സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍ തന്ത്രങ്ങള്‍ മെനയാന്‍ മുമ്പില്‍; പെട്ടത് ചെന്നിത്തല

‘ കാലത്തിനേയോ ഞാനും നിങ്ങളുമടങ്ങുന്ന സമൂഹത്തിനേയോ മാത്രം പഴിചാരി മാറാനാഗ്രഹിക്കാത്ത ‘മാനുഷിക മൂല്യങ്ങള്‍ ‘ മനസ്സിലാക്കി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ വരും തലമുറയ്ക്ക് ജാതി വേര്‍തിരിവുകള്‍ തിരിച്ചറിയാതിരിക്കാനായാല്‍ അതിനെയൊരു വിദ്യാഭ്യാസക്കുറവായല്ല….മറിച്ച് ഒരു സമൂഹത്തിന്റെ വിജയമായി കണക്കാക്കാന്‍ ഞാനാഗ്രഹിക്കുന്നു…..:’

മീനാക്ഷി പറയുന്നതിന്റെ പൊരുള്‍ വിദ്യാഭ്യാസ മന്ത്രിമാര്‍ മനസ്സിലാക്കണമെന്നു മാത്രമാണ് പറാനുള്ളത്. മീനാക്ഷിയുടെ ഈ നിലപട് ഓര്‍മ്മപ്പെടുത്തുന്നത്, കാലങ്ങള്‍ക്കു മുമ്പ് നവോത്ഷാന നായകന്‍ അയ്യന്‍കാളിയുടെ പോരാട്ടത്തെയാണ്. അന്ന് ഊരുട്ടമ്പലം സ്‌കൂളിലേക്ക് പഞ്ചമിയുടെ കൈ പിടിച്ച് പോയ അയ്യന്‍കാളി. ഇന്നിതാ ആ പഞ്ചമി, മീനാക്ഷിയിലൂടെ ജാതി വേര്‍തിരിവ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരിക്കുന്നു. അന്നത്തെ പഞ്ചമിയെയാണ് മീനാക്ഷിയില്‍ ഇന്ന് കാണുന്നതെന്നു കൂടി പറയാതെ വയ്യ.

CONTENT HIGH LIGHTS; What will happen to Meenakshi now?: Did she say what she shouldn’t have said?; Who was questioned?; Will she be banned from films?; What is the stand of the education ministers?

Tags: CASTE SYSTEM IN KERALADALITH(UNTOUCHABILITY)CINEMA ACTRESS MEENAKSHIANCHOR IN FLOWERSമീനാക്ഷിക്ക് ഇനി എന്തു സംഭവിക്കും ?പറയാന്‍ പാടില്ലാത്തത് പറഞ്ഞോ ?ചോദ്യം ചെയ്തത് ആരെ ?സിനിമയ്ക്കു പുറത്താകുമോ ?ANWESHANAM NEWSവിദ്യാഭ്യാസ മന്ത്രിമാരുടെ നിലപാടെന്ത് ?meenakshiTop singer

Latest News

“ഒരുകാരണവശാലും അവധി നൽകില്ല”; മൈക്ക് ഓഫാണെന്ന് കരുതി മുഖ്യമന്ത്രിയുടെ വിവാദ പരാമർശം ; ചമ്പക്കുളത്ത് പ്രതിഷേധം

കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു; നിർണായക പ്രഖ്യാപനവുമായി മന്ത്രി

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ്; 152 പുതിയ തസ്തികകൾ അനുവദിച്ച് ഉത്തരവായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies