Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

മരിച്ചെന്ന് കരുതി മോർച്ചറിയിൽ 48 മണിക്കൂർ: എന്നിട്ടും മരണത്തിന് കീഴടങ്ങാതെ തിരിച്ചുവന്ന യുദ്ധവീരൻ; ആരാണ് ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്?

Athira Anil G by Athira Anil G
Nov 20, 2025, 01:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മരണം മുന്നിൽ കണ്ടിട്ടും, മഞ്ഞുമലപോൽ തണുത്തുറഞ്ഞ മോർച്ചറിയിൽ 48 മണിക്കൂർ നേരം ഒരു മൃതദേഹമായി കിടന്നിട്ടും, വിധിക്ക് കീഴടങ്ങാൻ തയ്യാറാകാത്ത ഒരു പോരാളിയുണ്ട് നമ്മുടെ ചരിത്രത്തിൽ. ഓരോ മലയാളിയും തലകുനിച്ച് ഓർക്കേണ്ട, എന്നാൽ പലരും മറന്നുപോയ ഒരു ധീര സൈനികൻ. 1971-ലെ ഇന്തോ-പാക് യുദ്ധഭൂമിയിൽ, വെടിയുണ്ടകൾക്കിടയിൽ ചോരയിൽ കുളിച്ച് വീണ ആ യുവാവിനെ സഹസൈനികർ മരിച്ചെന്ന് കരുതി. എന്നാൽ, രാജ്യസ്നേഹത്തിന്റെ അഗ്നി ആ ശരീരത്തിൽ കെടാതെ കിടന്നു.

മരണത്തിന്റെ വാതിൽ തുറന്ന് ജീവിതത്തിലേക്ക് തിരികെ നടന്ന ആ യുദ്ധവീരൻ, ജീവിച്ചിരിക്കെത്തന്നെ രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്രഏറ്റുവാങ്ങിയ ഏക മലയാളി സൈനികനായ ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് ആണ്. മരണത്തെ തോൽപ്പിച്ച ഈ വീരന്റെ കഥ, ഒരു വിസ്മയം മാത്രമല്ല, അഭിമാനം നഷ്ടപ്പെട്ട ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.

1971-ലെ ഇന്തോ-പാക് യുദ്ധഭൂമിയിൽ ലാഹോറിലെ പാകിസ്ഥാൻ സൈനിക പോസ്റ്റ് പിടിച്ചെടുത്ത മദ്രാസ് റെജിമെന്റിലെ ഒരു ബറ്റാലിയനിലെ പ്ലാറ്റൂൺ കമാൻഡർ ആയിരുന്നു ഹവിൽദാർ ടി. ഫിലിപ്പോസ്. പാക് പോസ്റ്റ് പിടിച്ചെടുക്കാൻ നടത്തിയ രക്തരൂക്ഷിതമായ പോരാട്ടത്തിൽ ഇന്ത്യൻ സൈന്യത്തിന് കനത്ത ആഘാതമുണ്ടായി. എങ്കിലും, തോമസ് ഫിലിപ്പോസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം ആ പോസ്റ്റ് കൈവശപ്പെടുത്തി. പിന്നാലെ പാകിസ്ഥാൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി! വെടിയുണ്ടകളേറ്റ് ഫിലിപ്പോസിന് ഗുരുതരമായി പരിക്കേറ്റു, ശരീരം തളർന്നു. മരണത്തിന്റെ വക്കിൽ പോലും ആ പോരാട്ടവീര്യം അണയാതെ നിന്നു. ഗുരുതരമായി പരിക്കേറ്റിട്ടും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കണ്ട അവശേഷിച്ച വിരലിലെണ്ണാവുന്ന സൈനികർക്ക് അതൊരു പ്രചോദനമായി. അവർ ഒരുമിച്ച് തിരിച്ചടിച്ച് യുദ്ധമുഖത്ത് പിടിച്ചുനിന്നു.

സൈനിക പോരാട്ടം കഴിഞ്ഞ് പരിക്കേറ്റ് വീണ ഫിലിപ്പോസിനെ മറ്റ് സൈനികർ മരിച്ചെന്ന് കരുതി. ജീവന്റെ ഒരു നേരിയ തുടിപ്പ് പോലും ആരും ശ്രദ്ധിച്ചില്ല. അങ്ങനെ ആ ധീരന്റെ ശരീരം 48 മണിക്കൂർ നേരം മോർച്ചറിയിൽ മൃതദേഹങ്ങൾക്കൊപ്പം സൂക്ഷിക്കപ്പെട്ടു. തണുത്തുറഞ്ഞ ആ മോർച്ചറിയിൽ,എന്നാൽ ആ ആത്മാവ് വിധിക്ക് കീഴടങ്ങാൻ തയ്യാറായില്ല. അത്ഭുദം പോലെ, രണ്ട് ദിവസങ്ങൾക്ക് ശേഷം ജീവന്റെ നേരിയൊരനക്കം തിരിച്ചറിഞ്ഞു! ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങൾ നീണ്ട തീവ്രപരിചരണത്തിനൊടുവിൽ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ നടന്നു. ഈ അവിശ്വസനീയമായ പോരാട്ടവീര്യത്തിനും ധീരതയ്ക്കും രാജ്യം അദ്ദേഹത്തെ മഹാവീര ചക്ര നൽകി ആദരിച്ചു. ജീവിച്ചിരിക്കെ സൈനികർക്ക് ഈ പരമോന്നത ബഹുമതി ലഭിക്കുന്നത് അത്യപൂർവ്വമാണ്. ആ അപൂർവ്വ ബഹുമതി നേടിയ ഏക മലയാളി എന്ന സവിശേഷതയും ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന് സ്വന്തം.

വർഷങ്ങൾ നീണ്ട ആയുസ്സായിരുന്നു അദ്ദേഹത്തിന് ശേഷം ലഭിച്ചത്. 1971-ൽ വെടിയേറ്റ് മരിച്ചെന്ന് കരുതി മോർച്ചറിയിൽ വെച്ച അദ്ദേഹത്തിന്റെ ജീവൻ പിന്നീട് 47 വർഷങ്ങൾക്ക് ശേഷം, 2018 ജൂൺ 8-നാണ് ഒടുവിൽ നിലച്ചത്. എന്നാൽ, മഹാവീര ചക്ര ജേതാവായ ഈ ധീരന്റെ ഓർമ്മകൾക്ക് അർഹിച്ച സ്ഥാനം നൽകാൻ കേരളത്തിന് കഴിഞ്ഞോ എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന്റെ പേരിൽ പാലങ്ങളും റോഡുകളും സ്കൂൾ പാഠപുസ്തകങ്ങളിൽ വീരകഥകളും ഇടം നേടിയപ്പോൾ, സ്വന്തം നാട്ടിൽ ആ വീരചരിതം അവഗണിക്കപ്പെട്ടു. ദേശസ്നേഹികളേയും യുദ്ധവീരൻമാരേയും കേരളം എപ്പോഴും വിസ്മരിക്കുന്നു എന്ന കയ്പേറിയ സത്യമാണ് ഈ ധീരന്റെ ജീവിതം നമുക്ക് മുമ്പിൽ തുറന്നുകാട്ടുന്നത്.

ReadAlso:

ചായയ്ക്കും കാപ്പിക്കും രുചി കൂട്ടണോ ?

ഒറ്റയ്ക്കല്ല, കൂടെയുണ്ട്: ഭിന്നതകള്‍ മറന്ന് ഒന്നാകാന്‍ നാളെ തലസ്ഥാനം ഉണരും: ‘സവിശേഷ കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്’ ഉത്സവത്തിനായി; ഹൈ ലൈറ്റ് ഫിലിം ഫെസ്റ്റിവല്‍ തന്നെ

എട്ട് ദിവസത്തെ ക്രൂരപീഡനം, എന്നിട്ടും കോടതി ‘വിവാഹ ഔദാര്യം’ വാഗ്ദാനം ചെയ്തു! മാനഭംഗപ്പെടുത്തിയവനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച് നിയമത്തിനെതിരെ പോരാടിയ 18-കാരി

വിശപ്പിന് മുന്നിൽ വിൽക്കപ്പെടുന്ന പെൺജീവിതങ്ങൾ: ശിവപുരിയിലെ ‘വാടക’ ഭാര്യമാർ; ഇന്നും നീതി നിഷേധിച്ച ക്രൂരമായ ‘ധഡീച്ച പ്രഥ’ എന്ന ദുരാചാരം

മട്ടയരി ചോറ് വളരെ പെട്ടെന്ന് വേവിക്കാം; ഗ്യാസ് അധികം ഉപയോഗിക്കാതെ

Tags: malayaliANWESHANAM NEWSCAPTION THOMAS PHILIPOSEക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്MAHAVEERA CHAKRAമഹാവീര ചക്ര

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies