ശബരിമല സ്വർണ കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എം പദ്മകുമാറിനെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ തിരുവനന്തപുരത്തെ രഹസ്യകേന്ത്രത്തിൽ വെച്ചാണ് പദ്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
സ്വർണകൊള്ള കേസിലെ നേരത്തെ പിടിയിലായ എന്‍. വാസുവിനെ ഇന്ന് വൈകിട്ട് നാലുമണിയോടെ കസ്റ്റഡിയിൽ വിടും. രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) വിലയിരുത്തല്‍. അതുപോലെ തന്നെ പോറ്റിക്കും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതെല്ലം ഉറപ്പാക്കാനായി കൂടുതൽ തെളിവിനാണ് ചോദ്യം ചെയുന്നത്
















