സോഷ്യല്‍മീഡിയ തുറന്നാൽ വരുന്നത് ബൺ മസ്കയുടെയും മസാല ചായയുടെയും വീഡിയോ ആണ്. കിടിലൻ സ്‌ട്രോങ്ങ് ചായയും അതിന്റെ കൂടെ നല്ല വെണ്ണ പുരട്ടിയ സോഫ്റ്റ് ബണ്ണും അടിപൊളിയാണ്. വളരെ പെട്ടന്നാണ് ഈ ട്രെൻഡ് നമ്മുടെയിടയിൽ തരംഗമായി മാറിയത്.
19-ാം നൂറ്റാണ്ടിൻ്റെ അവസാനം മുംബൈയിൽ വേരുപിടിച്ച ഇറാനിയൻ കഫേകളിലാണ് ബൺ മസ്കയുടെ പിറവിയെന്ന് നിങ്ങൾ എത്രപേർക്കറിയാം.പാർസിക്കാരുടെ ബൺ മസ്ക മുംബൈയിലും മറ്റും ഹിറ്റായിരുന്നു. ‘ബൺ മസ്ക’ എന്നാൽ അക്ഷരാർത്ഥത്തിൽ ബ്രെഡും ബട്ടറും എന്നാണ് അർത്ഥമാക്കുന്നത്. ഹിന്ദിയിൽ വെണ്ണയെ മസ്ക എന്നാണ് പറയുന്നത്. ഇത്രേം രുചിയുള്ള ഐറ്റം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
സോഫ്റ്റ് ബൺ, മിൽക്ക് മെയ്ഡ്, ബട്ടർ
തയ്യാറാക്കുന്ന വിധം: മിൽക്ക് മെയ്ഡും ബട്ടറും നന്നായി യോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക. ശേഷം ബൺ നടുവിലൂടെ മുറിക്കുക. മുറിച്ച വശത്ത് ഈ ക്രീം പുരട്ടുക. ബൺ മസ്ക റെഡി.
മസാല ചായ
ചേരുവകൾ
ചായപ്പൊടി – 1 tsp
പാലും വെള്ളവും – 1 കപ്പ്
ഇഞ്ചി – ½ inch
ഏലക്ക – 2
കറുവപ്പട്ട – ചെറിയ കഷണം
പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രം വെള്ളത്തിൽ ചായപ്പൊടി കറുവപ്പട്ട, ഏലക്ക, ഇഞ്ചി, പഞ്ചസാര എന്നിവ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം ഒരു പാനിൽ പാൽ വെച്ച് കുറുക്കിയെടുക്കുക. ഒരു ഗ്ലാസ് പാലിൽ ആവശ്യത്തിന് ആദ്യം ചേർത്ത് തിളപ്പിച്ചു വെച്ച ചായപ്പൊടി മിശ്രിതം ചേർത്താൽ മസാലച്ചായ റെഡി.
















