കേരള ഹൈക്കോടതിയിൽ ജോലി നേടാൻ ഇതാ മികച്ച അവസരം വന്നിരിക്കുന്നു. ഹൈക്കോടതിയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 49 ഒഴിവുകളാണ് ആകെയുള്ളത്. ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2025 ഡിസംബർ 16 ആണ്.
ട്രാൻസ്ലേറ്റർ (20 ഒഴിവ്)
ശമ്പളം: ₹31,020
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം)
പ്രായം: 1989 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)
ടെക്നിക്കൽ അസിസ്റ്റന്റ് (16 ഒഴിവ്)
ശമ്പളം: ₹30,000
യോഗ്യത: ഇലക്ട്രോണിക്സ്/ഐടി/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ് എന്നിവയിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള 3 വർഷ ഡിപ്ലോമ + ഗവൺമെന്റ് വകുപ്പ്/കോടതി/പൊതുമേഖലാ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 1989 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (12 ഒഴിവ്)
ശമ്പളം: ₹22,240
യോഗ്യത: കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ/ഇലക്ട്രോണിക്സ് എന്നിവയിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം + കമ്പ്യൂട്ടർ വേഡ് പ്രോസസിങ്/ഡാറ്റാ എൻട്രി ഓപ്പറേഷൻസ്/തത്തുല്യ കോഴ്സിൽ സർട്ടിഫിക്കറ്റ് + ഗവൺമെന്റ് വകുപ്പ്/കോടതി/പൊതുമേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 1989 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ
സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ (1 ഒഴിവ്)
ശമ്പളം: ₹60,000
യോഗ്യത: MCA / B.E / B.Tech (IT/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്) + ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 1984 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ
ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക. ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിശദ വിജ്ഞാപനവും അപേക്ഷാ ലിങ്കും ലഭിക്കുന്ന വെബ്‌സൈറ്റ്:
www.hckrecruitment.keralacourts.in
















