കൊട്ടിയം: മൂന്ന് വയസ്സുകാരിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം ചെറിയേൽ താഴംപണം പ്രദേശത്തുള്ള വിനോദ് ഭവനിലെ വിനീഷ് (43) ആണ് പിടിയിലായത്.
കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊട്ടിയം പോലീസും ചൈൽഡ് ലൈനും ചേർന്ന് നടപടി സ്വീകരിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കൊട്ടിയം ഇൻസ്പെക്ടർ പി. പ്രദീപിന്റെ നിർദേശപ്രകാരം, സബ് ഇൻസ്പെക്ടർ നിതിൻ നളൻ, സി.പി.ഒമാരായ ശംഭു, അരുൺ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
















