പൊള്ളാച്ചി: ആനമല കുപ്പുച്ചിപുത്തൂർ പാറപ്പതി ഗ്രാമത്തിൽ ആഴ്‌ചകളായി ഗ്രാമവാസികളുടെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. എന്നാൽ, ക്യാമറയിൽ മറ്റൊരു പുലിയുടെ സാന്നിധ്യം കൂടി തെളിഞ്ഞതോടെ ഗ്രാമത്തിൽ വീണ്ടും ആശങ്ക പടർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമത്തിൽ നായ, ആട്, പശു തുടങ്ങിയ വളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുലിയുടെ കാൽപാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചു. വിവരണത്തിന്റെ അടിസ്ഥാനത്തിൽ, പുലിയുടെ സാന്നിധ്യം ശക്തമായ സ്ഥലത്ത് കൂട് സ്ഥാപിക്കാൻ വനം വകുപ്പ് തീരുമാനിച്ചു.
ഇതിനിടെ, സത്യമൂർത്തി എന്ന കർഷകന്റെ തോട്ടത്തിൽ വളർത്തിയിരുന്ന ആടിനെ പുലി കൊന്നതോടെയാണ് ഭീതി കൂടിയത്. ഗ്രാമവാസികൾ രാത്രിയിൽ വീടുകളിൽ നിന്നിറങ്ങാൻ പോലും തയാറായിരുന്നില്ല.
















