കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരി മരുന്ന് വ്യാപാരം അടിച്ചമർത്താനായുള്ള ശക്തമായ പരിശോധനകളുടെ ഭാഗമായി, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 6 വിദേശികളെ കുവൈത്ത് പൊലീസ് അറസ്റ്റു ചെയ്തു. വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ കുടുങ്ങിയത്.
10 കിലോ ലഹരി മരുന്നും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇവരെ ശിക്ഷയ്ക്കു ശേഷം നാടുകടത്തും.
















