സൗദിയിലെ നജ്റാനിൽ ഹെലികോപ്ടർ തകർന്ന് രണ്ട് ഉദ്യോഗസ്ഥർ മരണപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
സൗദി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഔദ്യോഗിക വിവിരങ്ങൾ പുറത്തുവിട്ടത്. നേരത്തെ സൗദിയിലെ റിയാദിലേക്കും തെക്കൻ മേഖലയിലെ രണ്ട് പട്ടണങ്ങളിലേക്കും ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
ആക്രമണം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഒരാഴ്ച കൂടി റിയാദിൽ ക്ലാസുകൾ ഓൺലൈനായി തുടരും.
അതേസമയം യമനിൽ 24 മണിക്കൂറിനിടെ 53 തവണ സൗദി സഖ്യസേന ആക്രമണങ്ങൾ നടത്തിയതായി ഹൂതി വക്താവ് അറിയിച്ചു.















