ദുബായിൽ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണ് വീരമൃത്യു വരിച്ചത് വിംഗ് കമാണ്ടർ നമാൻഷ് സ്യാൽ. ഹിമാചൽപ്രദേശിലെ കാംഡ സ്വദേശിയാണ്. അൽ മക്തൂം വിമാനത്താവളത്തിനടുത്താണ് അപകടമുണ്ടായത്. സംഭവത്തിൽ വ്യോമസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
ദുബൈ സമയം ഉച്ചക്ക് 2.10 ഓടെയാണ് ദാരുണമായ അപകടം.ആദ്യ റൗണ്ട അഭ്യാസപ്രകടനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അപകടം.
അഭ്യാസ പറക്കലിനിടെ അതിവേഗം താഴേക്ക് കൂപ്പു കുത്തി വന്ന വിമാനം നിലത്ത് വീണു തീ ഗോളമായി മാറുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തകർ എത്തി തീ അണച്ചു. അപകടത്തിൽ പൈലറ്റ് വീരമൃത്യു വരിചതായി അറിയിച്ച വ്യോമ സേന, സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
STORY HIGHLIGHT: Pilot killed in Tejas jet crash identified as Wing Commander Namansh Syal
115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് ഏറ്റവും ഭാരം കുറഞ്ഞ ചെറു സൂപ്പർസോണിക് യുദ്ധ വിമാനമായ തേജസ്. ഹിന്ദുസ്ഥാൻ ഡെവലപ്പ്മെന്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി തദ്ദേശിയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.
















