കൊയിലാണ്ടി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുവൈത്തിൽ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. കൊയിലാണ്ടി സ്വദേശികളായ ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് (9 മാസം) ആണ് മരിച്ചത്.
സംഭവം ഭക്ഷണം കഴിക്കുന്നതിനിടെയാണ് നടന്നത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിനെ അടിയന്തരമായി കുവൈത്തിലെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ചികിത്സയിലായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മരിച്ച എസ്രാൻ ജവാദ്, കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ വി.പി. ഇബ്രാഹിം കുട്ടിയുടെ മകന്റെ മകനാണ്.
ഖബറടക്കം കുവൈറ്റിൽ തന്നെയാകും നടത്തുകയെന്ന് കുടുംബം അറിയിച്ചു.
















