ആലക്കോട്: ആലക്കോട് വായാട്ടുപറമ്പിൽ സ്ഥിതിചെയ്യുന്ന ഗ്രാമിക കോക്കനട്ട് ഓയിൽ ഫാക്ടറിയിൽ വൻ തീപിടിത്തമുണ്ടായി. സെന്റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഈ ഫാക്ടറിയാണ് ശനിയാഴ്ച പുലർച്ചെ തീയിൽ കത്തിക്കരിഞ്ഞത്. ഷോട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
രാവിലെ 5 മണിയോടെയായിരുന്നു സംഭവം. കൊപ്ര കത്തുന്ന ശക്തമായ മണം അനുഭവപ്പെട്ട ഉടമ പുളിക്കൻ ബേബി ഫാക്ടറിയിലെത്തിയപ്പോൾ തന്നെ തീ കത്തിക്കൊണ്ടിരിക്കുന്നതായി കണ്ടു. ഉടന്‍ വിവരം അറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പിൽ നിന്നുള്ള അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഒന്നേകാൽ കോടി രൂപയുടെ നഷ്ടമുണ്ടായതായി ബേബി പറഞ്ഞു.
















