കള്ളന്തോട്: കള്ളന്തോട്കൂ-ളിമാട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നായർകുഴി ജംഗ്ഷൻ മുതൽ മാളികത്തടയിലേക്കുള്ള ഭാഗത്ത് റോഡ് നിർമാണ പ്രവൃത്തി ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 24 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഈ റോഡുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.
വാഹനങ്ങൾ നായർകുഴി-വെള്ളലശ്ശേരി വഴി അല്ലെങ്കിൽ നായർകുഴി–പുല്‍പ്പറമ്പ് വഴി വഴിമാറി പോകണമെന്നാണ് നിർദേശം. റോഡ് പണിയുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ യാത്രക്കാരെ അറിയിച്ചു.
റോഡ് നവീകരണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരും നാട്ടുകാരും അസൗകര്യം ഒഴിവാക്കാൻ നിർദേശിച്ച വഴിതിരിവുകൾ പിന്തുടരണമെന്ന് നിർദ്ദേശം.
















