കോഴിക്കോട്: സഹകാർ ഭാരതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ വാരാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ക്രിസ് അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകാർ ഭാരതി ജില്ലാ പ്രസിഡന്റ് എൻ. സദാനന്ദൻ അധ്യക്ഷനായിരുന്നു.
സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എവി. ശശികുമാർ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സഹകാർ ഭാരതി സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ചന്ദൻ, ടി. പ്രയാഗ്, എം. കുഞ്ഞാപ്പു, എൻ. ആർ. പ്രതാപൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ സമാപനത്തിൽ അജേഷ് കുമാർ നന്ദിപ്രഭാഷണം നടത്തി.
















