ജമ്മുവിലെ പൂഞ്ചില്‍ ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു. സുബേദാര്‍ സജീഷ് കെ(48) ആണ് വീരമൃത്യു വരിച്ചത്. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ ആണ്.
ബെഹ്രാംഗല്ലയിലെ സെരി മസ്താന്‍ പ്രദേശത്ത് പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണാണ് മരണം. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് തന്നെ മരണം സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സൈനീകന്റെ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് അയച്ചു. ഡൽഹിയിൽ നിന്നു പ്രത്യേക വിമാനത്തിൽ മൃതദേഹം കരിപ്പൂരിലെത്തിക്കും. ബേദറായ സജീഷ് 27 വർഷമായി പട്ടാളത്തിൽ സേവനമനുഷ്ഠിച്ചുവരികയാണ്. ഭൗതിക ശരീരം ഇന്ന് പുലര്‍ച്ചയോടെ നാട്ടില്‍ എത്തിക്കും. നാളെ രാവിലെ നാട്ടില്‍ പൊതു ദര്‍ശനം.
Story Highlights : Malayali soldier dies in Poonch
















