കണ്ണൂർ: അഞ്ചരക്കണ്ടിയിൽ ബിഎൽഒയായി സേവനം അനുഷ്ഠിച്ചിരുന്ന വലിയവീട്ടിൽ രാമചന്ദ്രൻ (53) കുഴഞ്ഞു വീണു. എസ്ഐആർ ക്യാമ്പ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
രാമചന്ദ്രനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലിസമ്മർദമാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രൻ കണ്ണൂർ ഡിഡിഇ ഓഫീസിൽ ക്ലർക്കായും സേവനം ചെയ്തുവരികയായിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് നടപടികൾ മാറ്റമില്ലാതെ തുടരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എസ്ഐആർ സമയക്രമത്തിൽ മാറ്റമില്ലെന്നും ഡിസംബർ 9-ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
















