ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ സ്കൂളിന് സമീപത്തുനിന്ന് ഉഗ്ര സ്ഫോടനശേഷിയുള്ള ജെലറ്റിൻ സ്റ്റിക്കുകളുടെ ശേഖരം കണ്ടെത്തി. 20 കിലോയിൽ അധികം വരുന്ന 161 ജെലറ്റിൻ സ്റ്റിക്കുകളാണ് സ്കൂളിനെ സമീപത്തെ സുല്‍ട്ട് മേഖലയിലെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്.
അൽമോറ ജില്ലയിലെ ഡബാറ ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുനിന്നാണ് ജെലറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. ഡൽഹിയിലെ സ്ഫോടനത്തിനു ശേഷം ഹരിയാനയിൽ നിന്നും 3000 കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു, അതിനു ശേഷം ആണ് ഇപ്പൊ ഈ സംഭവം നടക്കുന്നത്. പോലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സ്കൂളിലെ പ്രിൻസിപ്പൽ സംശയാസ്പദമായി എന്തോ കുറ്റികാട്ടിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ പോലീസിനെണ് ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ രണ്ട് സംഘം പോലീസ് പരിസരം വളയുകയും കൂടാതെ ഉധം സിങ് നഗർ, നൈനിറ്റാൾ ജില്ലകളിൽനിന്നുള്ള ബോംബ് ഡോഗ് സ്ക്വാഡ് അംഗങ്ങൾ എത്തുകയും ചെയ്തു.
ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ബാക്കി ജെലറ്റിൻ സ്റ്റിക്കുകളുടെ ചെറിയ പായ്ക്കറ്റുകൾ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുക്കുന്നത്. കൂടാതെ 20 അടി അകലെയായി മറ്റു പായ്ക്കറ്റുകളും കണ്ടെടുത്തു. ഉടൻ തന്നെ അവർ പായ്ക്കറ്റുകൾ എല്ലാം സീൽ ചെയ്ത് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇപ്പൊ സുരക്ഷിതമാണെന്ന് എസ്എസ്പി ദേവേന്ദ്ര പിൻച അറിയിച്ചു.
















