കൊടുങ്ങല്ലൂർ: ആംബുലൻസിന്റെ മുൻവശ ചില്ല് അടിച്ച് തകർത്തതും ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചതുമായ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല ചാലക്കുളം ഈശ്വരമംഗലം വീട്ടിൽ താമസിക്കുന്ന രഞ്ജീഷ് (44) ആണ് പിടിയിലായത്.
സംഭവം വെള്ളിയാഴ്ച രാത്രി എ.ആർ ആശുപത്രി അങ്കണത്തിലാണ് നടന്നത്. അതിനു മുൻപ്, മതിലകം പുതിയകാവ് വി-കെയർ ആശുപത്രിയിൽ നിന്ന് അപസ്മാരം ബാധിച്ച മൂന്ന് വയസ്സുകാരി പെൺകുട്ടിയെ കൊണ്ട് എ.ആർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസിന്, ചന്തപ്പുരം പ്രദേശത്ത് പ്രതി ഓടിച്ചിരുന്ന ഓട്ടോയുടെ സെസൈഡിൽ ചെറിയ തോതിൽ തട്ടലുണ്ടായി.
ആംബുലൻസിൽ രോഗിയുണ്ടായിരുന്നതിനാൽ ഡ്രൈവർ വാഹനം നിർത്താതെ നേരെ എ.ആർ ആശുപത്രിയിലേക്ക് പോയി. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. പിന്നീട് ഓട്ടോ ടാക്സിയുമായി ആശുപത്രിയിലെത്തി, ജാക്കി ലിവർ ഉപയോഗിച്ച് ആംബുലൻസിന്റെ മുൻ ചില്ലുകൾ തല്ലി പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കാൻ ശ്രമിക്കുകയു
















