ഗുരുവായൂരിൽ സ്ത്രീകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ചൊവ്വല്ലൂർ കിഴക്കേക്കുളം അബ്ദുൽ വഹാബ് (49) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോ ഡ്രൈവർ ആയ അബ്ദുൽ വഹാബ് രാത്രി ആകുമ്പോ തന്റെ സ്കൂട്ടർ എടുത്ത് പുറത്തേക്ക് ഇറങ്ങുകയും രാത്രിയിൽ യാത്ര ചെയുന്ന സ്ത്രീകളെ പുറകെ നടന്നു ശല്യം ചെയ്യും. ചൊവ്വല്ലൂർ, കണ്ടാണശേരി പ്രദേശങ്ങളിൽ ഇയാൾക്കെതിരെ ഒരുപാട് പേര് പരാതി നൽകിയിട്ടുണ്ട്.
അസി. പൊലീസ് കമ്മിഷണർ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്ത്വത്തിൽ ആണ് അറസ്റ്റ്. ഗുരുവായൂർ സ്റ്റേഷൻ ഇൻസ്പെക്ടറുടെ ചുമതലയുള്ള ജി.അജയ്കുമാർ, എസ്ഐമാരായ മഹേഷ്, സുനിൽ, സിപിഒമാരായ ജോസ്പോൾ, ജോമോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അൻപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ചാവക്കാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
















