വടകര: വീട്ടിനകത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന 44 കുപ്പി വിദേശ മദ്യം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വള്ളിയാട് പാറേമ്മൽ സ്വദേശിയായ ബാബു (61)നെ വടകര പോലീസ് അറസ്റ്റുചെയ്തു.
തിരുവള്ളൂർ പഞ്ചായത്തിലെ വള്ളിയാട് പ്രദേശത്തുള്ള പ്രതിയുടെ വീട്ടിലായിരുന്നു റെയ്ഡ്. പരിശോധനയിൽ 22 ലിറ്റർ മദ്യം കണ്ടെത്തി. വിൽപ്പനക്കായി സൂക്ഷിച്ചിരുന്നെന്ന് സംശയിച്ച് മദ്യവും പ്രതിയേയും പോലീസ് കസ്റ്റഡിയിലെടുത്തു.
റൂറൽ എസ്പി കെ.ഇ. ബൈജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു വടകര പോലീസ് നടത്തിയ റെയ്ഡ്.
















