ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാർട്ട്ഫോൺ സ്വന്തമാക്കി നിതാ അംബാനി. ഫാൽക്കൺ സൂപ്പർനോവ ഐഫോൺ 6 പിങ്ക് ഡയമണ്ട് എഡിഷൻ’ ആണ് നിത സ്വന്തമാക്കിയത്. ഏകദേശം 55 മില്യൺ ഡോളർ(430 കോടി രൂപ) വിലമതിക്കുന്ന ഈ ആഡംബര ഫോൺ ഒരു ഇന്ത്യക്കാരിയുടെ കൈയിലാണുള്ളത്.. ആ പട്ടം ഇനി നിതാ അംബാനിക്ക് സ്വന്തമായിരിക്കുന്നു
ലോകത്ത് ഇതുവരെ നിർമിക്കപ്പെട്ട ഫോണുകളിൽ ഏറ്റവും ഉയർന്ന വിലയുള്ള ഫോൺ എന്ന ഖ്യാതി ഫാൽക്കൺ സൂപ്പർനോവ ഐഫോൺ 6 പിങ്ക് ഡയമണ്ട് എഡിഷന് സ്വന്തമാണ്.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ലക്ഷ്വറി ബ്രാൻഡായ ഫാൽക്കൺ ആണ് ഈ ഫോൺ നിർമിച്ചിരിക്കുന്നത്. ഫോണിൻ്റെ ബോഡി 24 കാരറ്റ് സ്വർണത്തിലും പ്ലാറ്റിനത്തിലുമാണ് നിർമിച്ചിരിക്കുന്നത്. ഫോണിന്റെ പിന്നിൽ ആപ്പിൾ ലോഗോയ്ക്ക് താഴെയായി സ്ഥാപിച്ചിട്ടുള്ള വലിയ പിങ്ക് ഡയമണ്ട് ആണ് ഇതിൽ ഏറ്റവും പ്രധാന ഫീച്ചർ. ഈ ഡയമണ്ടാണ് ഫോണിനെ ലോകത്തിലെ ഏറ്റവും ആഡംബര ഫോണാക്കി മാറ്റുന്നത്.
സാധാരണ ഐഫോൺ 6-ന് സമാനമായ സാങ്കേതിക ഘടനയാണ് ഈ ഫോണിനുമുള്ളത്. 4.7 ഇഞ്ച് റെറ്റിന എച്ച്.ഡി ഡിസ്പ്ലേ, ആപ്പിൾ എ8 ചിപ്പ്, 8 മെഗാപിക്സൽ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. പ്ലാറ്റിനം കോട്ടിങ്ങും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മറ്റു പ്രത്യേകതകളാണ്.
















