തുർക്കിയിലെ സന്ലിയർഫയിൽ നടന്ന ഒരു ക്രൂര ‘തമാശ’ 15 വയസ്സുകാരന്റെ മരണത്തിൽ കലാശിച്ചു. മരപ്പണി കേന്ദ്രത്തിൽ ജോലി ചെയ്തുവരുന്ന മുഹമ്മദ് കാൻഡിർസയെ സഹപ്രവർത്തകർ അമാനുഷികമായി പീഡിപ്പിച്ചതിന്റെ ഫലമായാണ് സംഭവം ദുഃഖകരമായ അവസാനം കാണുന്നത്.
യുവാവിന്റെ സുഹൃത്തുക്കളായ രണ്ട് പേരാണ് സംഭവത്തിന് പിന്നിൽ. ജോലിസ്ഥലത്ത് തന്നെയായിരുന്നു ആക്രമണം. ആദ്യം ഇവർ കൂട്ടായ്മയായി കാൻഡിർസയെ ബലമായി കീഴ്‌പ്പെടുത്തുകയും, കൈകൾ കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് പാന്റ് ഊരിമാറ്റി, ഉയർന്ന മർദ്ദത്തിലുള്ള എയർ കംപ്രസർ ഹോസ് കൗമാരക്കാരന്റെ മലദ്വാരത്തിലേക്ക് കയറ്റുകയായിരുന്നു.
ഹോസ് വഴി ശരീരത്തിലേക്ക് കയറുന്ന അമിത മർദ്ദം ആന്തരിക അവയവങ്ങളിൽ ഗുരുതരമായ പരിക്ക് ഉണ്ടാക്കി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും, അഞ്ചുദിവസത്തെ ജീവൻമരണ പോരാട്ടത്തിന് ശേഷം കാൻഡിർസ് മരണം സ്ഥിരീകരിച്ചു.
പ്രാദേശിക പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തൊഴിലിടങ്ങളിൽ നടക്കുന്ന ‘തമാശ’ എന്ന പേരിലുള്ള ക്രൂരതകൾ എത്രത്തോളം അപകടകരമാണെന്ന് സംഭവം വീണ്ടും തെളിയിച്ചിരിക്കുകയാണ്.
















