വടകര: നഗരസഭ 27-ാം വാർഡിലെ യുഡിഎഫ്–ആർഎംപിഐ സ്ഥാനാർഥി എ.പി. ഷാജിത്തിൻ്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജനതാ റോഡിലെ വള്ളിൽമുക്ക് പ്രദേശത്ത് പ്രവർത്തനമാരംഭിച്ചു. ചടങ്ങ് മുതിർന്ന കോൺഗ്രസ് നേതാവായ നാണു നിർവഹിച്ചു.
എ.വി. സിദ്ദിഖ് (മുസ്ലിം ലീഗ് നേതാവ്) അധ്യക്ഷനായിരുന്നു. കെ.കെ. രമ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ. അസീസ്,
വട്ടക്കണ്ടിയിൽ സോമനാഥൻ, സ്ഥാനാർഥികളായ എ.പി. ഷാജിത്ത്, എം.പി. ഗംഗാധരൻ, ശരണ്യ വാഴയിൽ, ഹരീന്ദ്രൻ കരിമ്പനപ്പാലം, പൂളക്കണ്ടിയിൽ ലത, എൻ.കെ. വിജയൻ എന്നിവർ സംസാരിച്ചു.
ചടങ്ങിന് ഇ.കെ. വത്സരാജ്, സുരേഷ് വളളിൽ എന്നിവർ നേതൃത്വം നൽകി.
















