വടകര: കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഷെയർ ഉടമകൾ ചേർന്ന് വിളിച്ചു കൂട്ടിയ എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗ് വടകര സബ് കോടതിയുടെ ഇൻജക്ഷൻ കാരണം മാറ്റിവെക്കപ്പെട്ടതിനെ തുടർന്ന് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു.
പി.എം. കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ചന്ദ്രൻ കരിപ്പാലി, ബാലറാം പുതുക്കുടി എന്നിവർ സ്ഥിതിഗതികൾ വിശദീകരിച്ചു. എം.കെ. മൊയ്തു, എം.സി. ബാലകൃഷ്ണൻ, ആർ.പി. കൃഷ്ണൻ, ഒ.കെ. രാജൻ എന്നിവർ പ്രസംഗിച്ചു. എം. അശോകൻ സ്വാഗതവും വി. സോമൻ മാസ്റ്റർ നന്ദിയും അറിയിച്ചു.
നിലവിലുള്ള ഭരണ സമിതിയിൽ നിന്നു ഷെയർ ഉടമകൾക്ക് സഹായം ലഭ്യമാകുന്നില്ലെന്ന ആക്ഷേപത്തോടെ സംരക്ഷണ സമിതി രൂപീകരിക്കപ്പെട്ടു. വിവിധ പ്രതിഷേധ പരിപാടികൾ തുടരുമെന്ന് ഷെയർ ഉടമകൾ അറിയിച്ചു.
















