കൊടുങ്ങല്ലൂർ: ബാറിലും ആശുപത്രിയിലും അതിക്രമം നടത്തിയ രണ്ടുകേസുകളിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീഷണി പരത്തിയും വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തതാണ് പ്രധാന ആരോപണം.
അമ്പാടി എന്ന അക്ഷയ് (29) – നാരായണമംഗലം, മുണ്ടോളി വീട്ടിൽ
ഷറഫ് (27) – പുല്ലൂറ്റ്, കുരിയാപ്പിള്ളി വീട്ടിൽ നിധിൻ ഷാ (28) – നാരായണമംഗലം, ഞാവേലിപറമ്പ് വീട്ടിൽ എന്നിവരാണ് കേസിൽ അറസ്റിലായത്.
നാരായണമംഗലം ബാറിൽ കയറിച്ചെല്ലി ഗ്ലാസുകളും പ്ലേറ്റുകളും വലിച്ചെറിഞ്ഞ് നാശനഷ്ടം വരുത്തി, ബാർ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. അവിടെനിന്ന് പിടികൂടിയ പ്രതികളെ വൈദ്യ പരിശോധനയ്ക്കായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെക്കൂടി അതിക്രമം തുടർന്നു.
ആശുപത്രിയിലെ കസേരയും ടേബിളും മരുന്നുകളും മറ്റും മറിച്ചിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്ത നം തടസ്സപ്പെടുത്തിയെന്ന പരാതിയിലുമാണ് രണ്ടാമത്തെ കേസ്. കഴിഞ്ഞ വെള്ളി യാഴ്ച രാത്രി 10ഓടെയാണ് സംഭവം. റൂറൽ എസ്.പി.ബി. കൃഷ്‌ണ കുമാറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
















