വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി തണൽ ഡയാലിസിസ് സെന്ററിന്റെ ധനശേഖരണത്തിനായി തണൽ വനിതാ വിങ് ഒരുക്കിയ ‘തണൽ തക്കാരം’ പ്രോഗ്രാം ഗ്രാമമൊട്ടാകെ ഉത്സവമായി. വൻജനപങ്കാളിത്തം കൊണ്ടും സ്നേഹം നിറഞ്ഞ സേവനചൈതന്യം കൊണ്ടും പരിപാടി ശ്രദ്ധ നേടി.വില്ല്യാപ്പള്ളി – ആയഞ്ചേരി പഞ്ചായത്തുകളിൽ നിന്നുള്ള 40 കിഡ്നി രോഗികൾക്ക് കഴിഞ്ഞ ആറുവർഷമായി തികച്ചും സൗജന്യമായി ഡയാലിസിസ് നൽകുന്ന സംരംഭമാണ് ‘തണൽ’.
പ്രതിമാസം ആറ് ലക്ഷം രൂപയിൽ കൂടുതൽ ചെലവാണെങ്കിലും, ഒരിക്കൽ പോലും സേവനം മുടങ്ങിയിട്ടില്ല. ഈ സാമ്പത്തിക ഭാരം കുറക്കാനുള്ള ശ്രമമായിരുന്നു ചായ സൽക്കാരവും ഗാനവിരുന്നും നിറഞ്ഞ ‘തണൽ തക്കാരം’.
തണൽ പ്രസിഡന്റ് ആർ.കെ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് കെ.സി കുഞ്ഞബ്ദുല്ല ഹാജി,നവാസ് മാസ്റ്റർ,ആനന്ദ് കുമാർ പുനത്തിൽ,കെ.പി.എ മനാഫ്, കുണ്ടാഞ്ചേരി കുഞ്ഞമ്മദ്,അബ്ദുസമദ് വള്ള്യാട്,യൂനുസ് മലാറമ്പത്ത്, സി.സി കുഞ്ഞബ്ദുല്ല, റാഹത്ത് കുഞ്ഞബ്ദുല്ല,സി.കെശ്രീജേഷ്,സി.വി നൗഫൽ മാസ്റ്റർ,കെ.കെ ഹനീഫ, ടി.പി പോക്കർ,പൊയിൽ കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ നേതൄത്വം നല്കി.വനിതാ വിങ്ങ് പ്രവർത്തകരാണ് പരിപാടിക്ക് എത്തിയ ആയിരത്തഞ്ഞൂറിലധികം പേർക്ക് പലഹാരങ്ങളൊരുക്കിയത്.
ഗാനവിരുന്നിനും ചായ സൽക്കാരത്തിനും നേതൃത്വം നൽകിയവർ: ഇസ്ഹാക്ക് കല്ലേരി, റിയാസ് പുത്തൂർ, അഷ്റഫ് കുണ്ടാഞ്ചേരി, എം.എം. അഷ്ക്കർ, പി.കെ.കെ. അബ്ദുല്ല.
















