മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്ത നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്നാൽ പ്രേക്ഷകർക്ക് സുപരിചിതനായത് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിലൂടെ ആണ്. അടുത്തിടെയാണ് നടന്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായത്. ഇപ്പോഴിതാ മക്കളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
View this post on Instagram
‘മാധവന്റെ അനിയന്‍മാര്‍ക്ക് പേരിട്ടു. കുഞ്ഞാവകള്‍ ഇനി മുതല് വിനായകും കാര്‍ത്തികേയയുമാണ്’ -ചിത്രങ്ങള്‍ക്കൊപ്പം വിഷ്ണു കുറിച്ചു. ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രവും നടന്‍ പങ്കുവെച്ചു. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തത്. വിനയ് ഫോര്‍ട്ട്, ശിവദ, സുധി കോപ്പ, മണികണ്ഠന്‍ തുടങ്ങി നിരവധി പേര്‍ ആശംസയുമായെത്തി. 2020 ഫെബ്രുവരിയിലാണ് വിഷ്ണുവും ഐശ്വര്യയും വിവാഹിതരായത്.
















