അധികമായുള്ള ഭക്ഷണങ്ങളും പച്ചക്കറികളും , പാലും എന്ന് വേണ്ട സകല സാധനങ്ങളും സൂക്ഷിക്കുന്ന സ്ഥലമാണ് ഫ്രിഡ്ജ്. എന്നാൽ എത്ര വൃത്തിയായി സൂക്ഷിച്ചാലും ചില സമയത്ത് ഫ്രിഡ്ജ് തുറക്കുമ്പോൾ ഇതിന്റെയൊക്കെ ദുർഗന്ധം നമ്മൾക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത് ഒരു പരിധി വരെ കുറക്കാൻ നമ്മളെ സഹായിക്കുന്ന ഒരു വഴിയുണ്ട്, അതെന്താണെന്നല്ലേ? ഒരു സാധാരണ സ്‌പോഞ്ചാണ് ഇതിന് വേണ്ടത്.
സ്‌പോഞ്ച് ഉപയോഗിച്ച് നമുക്ക് റഫ്രിജേറ്ററിനെ നല്ല ഫ്രഷായി സൂക്ഷിക്കാൻ കഴിയും. ജലാംശവും ദുർഗന്ധമുണ്ടാക്കുന്ന വായുവിലെ കണികകളും വലിച്ചെടുക്കാനുള്ള സ്‌പോഞ്ചിന്റെ കഴിവാണ് ഇവിടെ നമ്മളെ സഹായിക്കാൻ പോകുന്നത്. ഇതിനായി സാധാരണ സ്‌പോഞ്ചാണ് ഉപയോഗിക്കേണ്ടത്.
എങ്ങനെ ചെയ്യണം?
സ്‌പോഞ്ച് നന്നായി നനച്ച ശേഷം പിഴിഞ്ഞ് വെള്ളം കളയുക.
നനഞ്ഞ, പക്ഷേ വെള്ളം ഇറ്റാതെ ഉള്ള രീതിയിൽ അത് ഫ്രിഡ്ജിൽ വെക്കുക.
സ്‌പോഞ്ചിന്റെ പ്രവർത്തനം:-
ഫ്രിഡ്ജ്, വസ്തുക്കൾ ശീതികരിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെങ്കിലും, വാതാവിലെ ഈർപ്പ് / ഹ്യുമിഡിറ്റി നിയന്ത്രണത്തിൽ പരമാവധി ശക്തിയുള്ളതല്ല. അതുകൊണ്ട് ഡോർ തുറക്കുമ്പോൾ ചൂടുള്ള വായു അകത്ത് കടക്കുകയും, ഈർപ്പം പച്ചക്കറികളിലേയ്ക്കും തുമ്പുമൊക്കെ പടരുകയും ചെയ്യും.
മറ്റ് ഗുണങ്ങൾ:
ഫ്രിഡ്ജിലെ അധിക ഈർപ്പം സ്‌പോഞ്ച് താങ്ങും.
ദുർഗന്ധം കുറയും.
ഇലക്കറികൾ, പച്ചക്കറികൾ കൂടുതൽ നേരം ഫ്രഷായി ഇരിക്കും.
















