വടകര: മൂന്ന് ലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷണം. അഴിയൂരിലെ ഒരു വീട്ടുമുറ്റത്ത് നിന്നാണ് 421സി സി ഹിമാലയൻ ബുള്ളറ്റ് രാത്രി മോഷ്ടിച്ചത്. പ്രതി ചോമ്പാല പോലീസ് പിടിയിൽ. കാസർകോട് പനയാൽ സ്വദേശി ചേർക്കപ്പാറ ഹസ്‌ന മൻസിൽ ഇബ്രാഹിം ബാദുഷയാണ് (27) പിടിയിലായത്. നവംബർ 20ന് രാത്രിയാണ് സംഭവം. റോയൽ എൻഫീൽഡ് കമ്പനിയുടെ മൂന്നു ലക്ഷം രൂപ വിലയുളള വണ്ടിയാണ് മോഷ്ടിച്ചത് .
തുടർന്ന് ചോമ്പാല സബ് ഇൻസ്പക്ടർ സുനിൽ കുമാർ നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച ബുള്ളറ്റ് കാസർകോട് ജില്ലയിൽ ഓടിച്ചു പോകുന്ന ദൃശ്യം എഐ ക്യാമറയിൽ പതിഞ്ഞതായി കണ്ടെത്തി. ഇതിനു പിന്നാലെയാണ് പ്രതി കുടുങ്ങിയത്.വടകര ഡിവൈഎസ്‌പി ഉമേഷിന്റെ സ്ക്വാഡ് അംഗങ്ങളായ എസ്പെ്ഐ മനോജ് രാമത്ത്,എഎസ്ഐ വി. വി. ഷാജി, ചോമ്പാല സിവിൽ പോലീസ് ഓഫീസർ കെ.പി.രാഗേഷ് എന്നിവർ കാഞ്ഞങ്ങാട് നിന്ന് ബുള്ളറ്റ് ഓടിച്ച് വരുന്നതായി കാണപ്പെട്ട പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. സമാന രീതിയിൽ നിരവധി വാഹനങ്ങൾ കളവ് ചെയ്ത കേസിലെ പ്രതിയാണ് ഇബ്രാഹിം ബാദുഷയെന്ന് പോലീസ് അറിയിച്ചു.
എഎസ്ഐ വി.വി. ഷാജി, ചോമ്പാല സിവിൽ പോലീസ് ഓഫീസർ കെ.പി.രാഗേഷ് എന്നിവർ കാഞ്ഞങ്ങാട് നിന്ന് ബുള്ളറ്റ് ഓടിച്ച് വരുന്നതായി കാണപ്പെട്ട പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. സമാന രീതിയിൽ നിരവധി വാഹനങ്ങൾ കളവ് ചെയ്ത കേസിലെ പ്രതിയാണ് ഇബ്രാഹിം ബാദുഷ. നിരവധി കളവ് കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
















