ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് വിമാന സർവീസുകൾ താളം തെറ്റിയതോടെ ഉംറ തീർഥാടകർ കൊച്ചിയിൽ കുടുങ്ങി. കൊച്ചി-ജിദ്ദ വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് 187 ഉംറ തീർഥാടകരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ദുരിതത്തിലായത്.
താമസമോ, ഭക്ഷണമോ വിമാന കമ്പനി നൽകിയില്ലെന്ന് പരാതി. പുലര്‍ച്ചെ മൂന്ന് മണിവരെയാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കാത്തിരുന്നത്. തീര്‍ഥാടകര്‍ സ്വന്തംനിലയ്ക്കാണ് താമസസ്ഥലമൊരുക്കിയത്.
ഇത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ കരിമേഘപടലം ഡല്‍ഹിയിലും. പഞ്ചാബിലേക്കും ഹരിയാനയിലേക്കും നീങ്ങുന്നുണ്ട്. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് മേഖലകളിലും മേഘപടലമുണ്ട്. ചാര മേഘപടലം ഡല്‍ഹി വിമാന സര്‍വീസുകളെ ബാധിച്ചു. എയര്‍ ഇന്ത്യ നാല് വിമാനങ്ങള്‍ റദ്ദാക്കി. വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വൈകി.
ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്നുണ്ടായ ചാരമേഘങ്ങൾ ചൈനയുടെ ഭാഗത്തേക്ക് നീങ്ങുകയാണെന്നും ചൊവ്വാഴ്ച രാത്രി 7.30-ഓടെ ഇന്ത്യൻ ആകാശപരിധി പൂർണമായി വിട്ടുപോകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
















