മലപ്പുറത്ത് വോട്ടർമാരോട് മോശമായി പെരുമറിയായതിന് ബൂത്ത് ലെവൽ ഓഫീസർ വാസുദേവിനെ സ്ഥാനത്തു നിന്ന് മാറ്റി. തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒയെയാണ് സ്ഥാനമാറ്റം ചെയ്തത്. മലപ്പുറം കളക്ടർ വി.ആർ. വിനോദ് ആണ് ചുമതലയിൽ നിന്ന് നീക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടക്കുന്നത്. ചെറിയ പരപ്പൂർ എഎംഎൽപി സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബിഎൽഒ ആയി കയറിയതാണ് വാസുദേവ്. എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെയാണ് പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് കാരണമായത്.
നാട്ടുകാരിൽ ഒരാൾ എന്യൂമറേഷൻ ഫോം വീട്ടിൽ കൊണ്ടുവന്ന് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോൾ വില്ലേജ് ഓഫീസറോട് പറയാനാണ് ബിഎൽഒ മറുപടി നൽകിയത്. നാട്ടുകാർ വീഡിയോ എടുക്കുന്നത് കണ്ട് ഉദ്യോഗസ്ഥനും ഫോൺ എടുത്ത് വീഡിയോ പകർത്തിയിരുന്നു. ഇതിനിടെ തുടർച്ചയായ പ്രകോപനം ഉണ്ടാകുകയും,അതിനിടയിൽ നാട്ടുകാർ വീഡിയോ എടുക്കുന്നത് കണ്ടതോടെ ബിഎൽഒ എഴുന്നേറ്റ് നിന്ന് ക്യാമറക്ക് നേരെ മുണ്ട് ഉയർത്തി കാണിക്കുകയുമായിരുന്നു.
കടപ്പാട്: MALAYALAM TV ONLINE
















