വടകര: വടകര നഗരസഭയിൽ യുഡിഎഫിന് അധികാരം ലഭിക്കേണ്ടത് കാലഘട്ടത്തിൻ്റെ നിർണായക ആവശ്യമാണ് എന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി.വി. സുധീർ കുമാർ അഭിപ്രായപ്പെട്ടു. താഴെ അങ്ങാടി കോൺഗ്രസ് ഓഫീസിൽ നടന്ന യുഡിഎഫ് സ്ഥാനാർഥികളുടെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകരയിലെ വികസനം നിലവിൽ തളർന്ന അവസ്ഥയിലാണെന്നും, ഇത് മാറാൻ വ്യക്തമായ മാസ്റ്റർപ്ലാനും ശക്തമായ നടപടികളും അനിവാര്യമാണെന്നും സുധീർ കുമാർ കൂട്ടിച്ചേർത്തു. പദ്ധതികൾക്ക് ശുദ്ധമായ ദിശയും സമയബന്ധിതമായ നടപ്പാക്കലും ഉണ്ടായാൽ മാത്രമേ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
യൂണിറ്റ് പ്രസിഡന്റ് കെ.എം.പി. ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിസാബി, സഫീറ, ദിനേശൻ, രചിത, രമേശൻ എന്നിവർ ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർഥികളെ ആദരിച്ചു.
















