ഇന്ത്യാ സന്ദർശനം തുടർച്ചയായ മൂന്നാം തവണയും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഈ മാസം 10 ന് പതിമൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിനു പിന്നാലെ സുരക്ഷാ വിഷയങ്ങൾ പരിഗണിച്ചു നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം മാറ്റിവച്ചുവെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ആഭ്യന്തര വിഷയങ്ങളാണ് കാരണമെന്ന് സൂചനയുണ്ട്.
ഇന്ത്യയും ഇസ്രയേലും തമ്മിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുമുള്ള ബന്ധം വളരെ ശക്‌തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയിലെ സുരക്ഷയിൽ പൂർണ വിശ്വാസമുണ്ട്. നെതന്യാഹുവിന്റെ സന്ദർശനത്തിനായി പുതിയൊരു തീയതി ഏകോപിപ്പിക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ചുവരികയാണ്. – ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
















