വടകര: കൂത്തുപറമ്പ് രക്തസാക്ഷിയെ സ്മരിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. പതിയാരക്കര നടുവയലിൽ നടന്ന യുവജന റാലിയും പൊതുസമ്മേളനവും ശ്രദ്ധേയമായി.
അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിന് ആർ.എസ്. റിബേഷ് അധ്യക്ഷത വഹിച്ചു.
പൊതുസമ്മേളനത്തിൽ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് മണിയൂർ ഡിവിഷൻ സ്ഥാനാർഥി മധുസൂദന മേക്കോത്ത്, ബ്ലോക്ക് പഞ്ചായത്ത് പാലയാട് ഡിവിഷൻ സ്ഥാനാർഥി എം.കെ. വികേഷ്, കെ. സുബിഷ, ടി.ടി. ജനീഷ്, ഷിജിൻ നെല്ലിയുള്ളതിൽ, വി.എം. അശ്വന്ത് തുടങ്ങിയവർ സംസാരിച്ചു.
പതിയാരക്കര അമ്പലമുക്കിൽ നിന്ന് ആരംഭിച്ച യുവജന പ്രകടനം നടുവയലിൽ സമാപിച്ചു. രക്തസാക്ഷികളുടെ ത്യാഗം പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്ന സന്ദേശം കൊണ്ടായിരുന്നു ഈ പരിപാടികൾ.
















