ജീവിതത്തിൽ കുറച്ചു നാളുകളായി സംഭവിക്കുന്ന കാര്യങ്ങളിൽ തുറന്ന് പറച്ചിലുമായി റാപ്പർ വേടൻ. ചുമരിൽ നിറച്ച് ഇഷ്ടപ്പെട്ട സാമൂഹിക നേതാക്കളുടെ പടമൊക്കെയുണ്ടായിരുന്നു. അതിൽ പ്രഭാകരന്റെ ഫോട്ടോയാണ് ഇവര് കണ്ടത്. അതോടെ പൊലീസുകാർ ബേജാറായി, തമിഴ്പുലിയാണോ എന്നൊക്കെ അവർക്ക് തോന്നിക്കാണുമെന്നും ഇതേ പൊലീസുകാര്‍ക്ക് തന്നെ ഫോട്ടോയിലുള്ള ഫൂലൻ ദേവിയെ കണ്ടിട്ട് മനസിലായില്ലെന്നും വേടൻ പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
വേടന്റെ വാക്കുകളിങ്ങനെ…
പഴനി ബാബ എന്നൊരു രാഷ്ട്രീയക്കാരനുണ്ടായിരുന്നു തമിഴ്‌നാട്ടിൽ. ആർഎസ്എസ്വെ ട്ടിക്കൊല്ലുകയായിരുന്നു അദ്ദേഹത്തെ. ഇന്ത്യൻ ഇസ്‌ലാം പൊളിറ്റിക്‌സിന്റെ അടിസ്ഥാനം പഠിക്കണമെന്നുണ്ടെങ്കിൽ പഴനി ബാബയെക്കുറിച്ച് പഠിക്കണം എന്നാണ് പിള്ളേരുടെ അടുത്ത് ഞാന്‍ പറയാറ്. അദ്ദേഹത്തിന്റെ പ്രസംഗമൊക്കെ കേൾക്കേണ്ടതാണ്. ചിലയാളുകളൊക്കെ അദ്ദേഹത്തിന്റെ പ്രസംഗം അക്രമാസക്തമാണെന്നൊക്കെ പറയാറുണ്ട്.
ഇവിടെയുള്ള ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിൽക്കണമെന്നാണ് അദ്ദേഹം പറയാറ്. സനാതന ധര്‍മത്തിനെതിരെ പോരാടണമെന്നും തുല്യത ഒരിക്കലും അതിലൂടെ ലഭിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എംജിആറുമായി വളരെ അടുപ്പമുള്ളയാളായിരുന്നു അദ്ദേഹം. എംജിആറിനെക്കാൾ വയസ് കുറവായിട്ടും അദ്ദേഹത്തെ ‘ഡേയ് തൊപ്പി’ എന്നൊക്കെയാണ് വിളിച്ചിരുന്നത്. അത്രക്കും അടുപ്പമായിരുന്നു. ഇവർ തമ്മിൽ തെറ്റിയ ശേഷം നൂറു കേസുകളെങ്കിലും എടുത്തിട്ടുണ്ടാവും. സോണിയാ ഗാന്ധിയുടെ ഉറ്റ സുഹൃത്തായിരുന്നു.
അയാളുടെ ഫോട്ടോ ഒക്കെ ഇവിടെയുണ്ടായിരുന്നു. പക്ഷേ വന്ന പൊലീസുകാർക്ക് മനസിലായില്ല. അവര് കണ്ടത് വേലുപ്പിള്ള പ്രഭാകരന്റെ ഫോട്ടോയാണ്. അല്ലെങ്കിൽ ഞാൻ ഇസ്‌ലാം ഭീകരവാദി കൂടിയായെനെ.
















