നടന്‍ ജോജു ജോര്‍ജ് ഉന്നയിച്ച ആരോപണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. തനിക്കെതിരെ മലയാളത്തിലെ ഒരു പ്രമുഖ നടനും ഭാര്യയും പിആര്‍ വര്‍ക്ക് നടത്തുന്നുവെന്നായിരുന്നു ജോജുവിന്റെ ആരോപണം. പിന്നാലെ ആരായിരിക്കാം ഈ താരദമ്പതികളെന്നായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ജോജു ആരുടേയും പേര് വെളിപ്പെടുത്തിയിരുന്നില്ല.ഈ ചര്‍ച്ചകള്‍ക്കിടെ നടിയും സോഷ്യല്‍ മീഡിയ താരവുമായ ലക്ഷ്മി മേനോന്‍ പങ്കുവച്ച സ്റ്റോറി ആരാധകരുടെ ശ്രദ്ധ കവരുകയാണ്. ജോജുവിന്റെ വാക്കുകളോടുള്ള ലക്ഷ്മിയുടെ പ്രതികരണത്തില്‍ പ്രമുഖ നടനെക്കുറിച്ചുള്ള സൂചനയുണ്ട്.
‘ഇത് ആ പെണ്‍കോന്തനായ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി അല്ലേ. നമ്മള്‍ അതിലും മുകളിലാണ് ചേട്ടാ’ എന്നാണ് ലക്ഷ്മിയുടെ പ്രതികരണം. ജോജുവിന്റെ ആരോപണവും ലക്ഷ്മിയുടെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ആരായിരിക്കും ആ നടനെന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സോഷ്യല്‍ മീഡിയ.
പുതിയ ചിത്രം വരവിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ജോജുവിന്റെ ആരോപണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖതാരങ്ങളും പെയ്ഡ് പിആര്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ജോജു പറഞ്ഞു. തന്റെ പുതിയ ചിത്രം വരവിനെതിരെ ആസൂത്രിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നതായും ജോജു ആരോപിച്ചു.
STORY HIGHLIGHT : Lakshmi Menon gives hint about the actor and wife mentioned by Joju George.
















