കാസർകോട്: കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആശങ്കക്കും സംശയങ്ങൾക്കും വഴിവച്ചു. ദേളി, കുന്നുപാറ സ്വദേശിയായ മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലിൽ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മുബഷീർ മരിച്ച നിലയിലായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ തുടർന്ന് കുടുംബം മരണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. സംഭവം സംബന്ധിച്ച് വ്യക്തമായ അന്വേഷണവും നീതിപൂർണ്ണമായ നടപടികളും വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
















