ഒരുകാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയിരുന്നു നടൻ കൃഷ്ണ. ദയ, ഷാജഹാൻ, തില്ലാന തില്ലാന സ്നേഹിതൻ, ഇൻഡിപെൻഡൻസ് ഡേ.. തുടങ്ങി നിരവധി സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഒരുകാലത്ത് തിളങ്ങി നിന്ന നടനാണ് കൃഷണ. ഇപ്പോഴിതാ നല്ല സൗഹൃദങ്ങൾ സിനിമയിലില്ലെന്നും അപ്പപ്പോ കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന ബന്ധങ്ങളാണ് പലതുമെന്ന് പറയുകയാണ് നടൻ. എഡിറ്റോറിയൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷണ മനസുതുറന്നത്.
കൃഷ്‌ണയുടെ വാക്കുകൾ…
സിനിമയിൽ നല്ല സൗഹൃദമുണ്ടോയെന്ന് ചോദിച്ചാൽ ജെനുവിനായുള്ള ഉത്തരം ഒരു സിനിമാക്കാരനിൽ നിന്നും കിട്ടില്ല. അതൊരു ഫേക്ക് വേൾഡ് ആണെന്നാണ് തോന്നിയിട്ടുള്ളത്. എല്ലാവരും ചെയ്യുന്നതുപോലെ അമ്മയുടെ മീറ്റിങ്ങിന് ചെല്ലുമ്പോൾ ഞാനും ആളുകളെ കെട്ടിപിടിക്കും. ഒരുപാട് പേരെ കെട്ടിപിടിച്ചിട്ടുണ്ട്. ഈ വർഷത്തെ അമ്മയുടെ മീറ്റിങിൽ എനിക്ക് കിട്ടിയത് അടുത്ത വർഷത്തെ മീറ്റിങിന് ചെല്ലുമ്പോൾ ഞാൻ തിരിച്ച് കൊടുക്കും. എവിടെയായിരുന്നെടാ ഇത്ര നാൾ..? എന്ന ചോദ്യത്തിൽ തന്നെയുണ്ട്.
പക്ഷെ രസമാണ് ഫേക്കായി അഭിനയിക്കാൻ. കാരണം ഉള്ള് നമുക്ക് അറിയാമല്ലോ. ആരുമാരെയും ഇപ്പോൾ റെക്കമന്റ് ചെയ്യാറില്ല. സംവിധായകർ ചിലപ്പോൾ റെക്കമന്റ് ചെയ്യും. ഇലക്ഷൻ സമയത്താണ് അവസാനം അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുത്തത്. അറിയാത്തവർ പോലും വന്ന് കെട്ടിപിടിച്ച് നോക്കിക്കോണേയെന്ന് പറയും. വേർതിരിവ് എല്ലാ മേഖലയിലും ഉണ്ട്. പക്ഷെ അത് തന്നെ ബാധിക്കാറില്ലെന്നും നടൻ പറയുന്നു.
ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ‘സാഹസം’ ആണ് അവസാനം കൃഷ്ണയുടെ തിയേറ്ററിൽ എത്തിയ ചിത്രം. റംസാന്‍, അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ബൈജു സന്തോഷ്, ജീവ ജോസഫ്,യോഗി ജാപി, ടെസ ജോസഫ്,ഹരി ശിവറാം, വിനീത് തട്ടില്‍, വര്‍ഷ രമേശ്, മേജര്‍ രവി, ഭഗത് മാനുവല്‍,ആന്‍ സലിം, കാര്‍ത്തിക്ക്, ജയശ്രീ, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ‘ഓണം മൂഡ്’ എന്ന ഗാനം, റിലീസിന് മുന്നേ തന്നെ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റ് ആയിരുന്നു.
















