ബീജിങ്: ചൈനയിൽ റെയിൽവേ തൊഴിലാളികൾക്കിടയിലേക്ക് ട്രെയിൻ ഇടിച്ചുകയറി 11 പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചൈനയിലെ യുനാൻ പ്രവിശ്യയിൽ ആണ് അപകടം ഉണ്ടായത്. പരിക്കേറ്റ തൊഴിലാളികൾ നിലവിൽ ചികിത്സയിലാണ്. സ്റ്റേഷനിലൂടെയുള്ള ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചതായി സൗത്ത് ചൈന മോർണിംഗ് റിപ്പോർട്ട് ചെയ്തു.
A test train collided with maintenance workers on the track in the early hours of Thursday at Luoyangzhen Station in Kunming, capital of southwest China's Yunnan Province, resulting in 11 fatalities and 2 injuries, local railway authorities said. pic.twitter.com/hwvxafFpMQ
— China News 中国新闻网 (@Echinanews) November 27, 2025
റെയിൽപാളത്തിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെയാണ് സീസ്‌മിക് ഇക്വിപ്മെൻ്റിൻ്റെ പരിശോധനയ്ക്കായി ഓടുകയായിരുന്ന ട്രെയിൻ ഇടിച്ചത്. കുൻമിങ് നഗരത്തിലെ ലൂയാങ് ടൗൺ റെയിൽവെ സ്റ്റേഷനിലാണ് അപകടം നടന്നത്. ഉദ്യോഗസ്ഥ വീഴ്ചയാണോ, സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമായിട്ടില്ല.
ഒരു ദശാബ്‌ദത്തിനിടെ ചൈനയിൽ ഏറ്റവും കൂടുതൽ പേർ മരിച്ച ട്രെയിൻ അപകടമാണ് ഇത്. ഭൂകമ്പമുണ്ടായാൽ ആഘാതം എത്രത്തോളമായിരിക്കുമെന്ന് പരിശോധിക്കുന്നതിനുള്ള ട്രെയിനാണ് റെയിൽവേ പാളത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ സംഘത്തെ ഇടിച്ചത്. ഒരു വളവിൽ വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം.
















