തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകനായി ഡ്രൈവറും കണ്ടക്ടറും. കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആശുപത്രിയിൽ പോകുകയായിരുന്നു പിരപ്പൻകോട് സ്വദേശി അനന്തലക്ഷ്മി (23) ആണ് കുഴഞ്ഞു വീണത്
നടുവേദനക്ക് ചികിത്സക്കായി ആയുർവേദ ആശുപത്രിയിലേക്ക് പോകും വഴി ആയിരുന്നു സംഭവം. നടുവേദന കൂടിയാണ് യുവതി കുഴഞ്ഞു വീണത്. ഉടൻ തന്നെ ഡ്രൈവറും കണ്ടക്ടറും ബസ്സിൽ ഉണ്ടാരുന്നവരെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കി കുട്ടിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
നടക്കാൻ ബുദ്ധിമുട്ടുള്ള യുവതിയെ സ്‌ട്രെച്ചറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയശേഷം യുവതിയെ വീട്ടിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു
















