തൃശൂര്‍: ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാട്ടുമല ഷാരോണിന്‍റെ ഭാര്യ അര്‍ച്ചനയെ ഇന്നലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാരോണ്‍ മകളെ ഭയങ്കരമായി ഉപദ്രവിച്ചിരുന്നുവെന്ന് മകള്‍ പറഞ്ഞപ്പോള്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങി വരാന്‍ താന്‍ പറഞ്ഞതാണെന്ന് പിതാവ് ഹരിദാസ് വെളിപ്പെടുത്തി.
ഹരിദാസ് പറയുന്നു….
വേണ്ടമോളേ അവന്‍ പൊട്ടയാണെന്ന് ഞാന്‍ അന്നേ പറഞ്ഞതാ. ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ തിരിച്ച് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. അവന്‍ പക്ഷേ ഭീഷണിപ്പെടുത്തി അവിടെ നിര്‍ത്തുകയായിരുന്നു. ഡിപ്ലോമ കഴിഞ്ഞ് ചെന്നൈക്ക് ജോലിക്ക് പോയ മകളാണ്. ഒരു ദിവസം ഡ്രസെടുക്കാന്‍ പോകുവാ എന്ന് പറഞ്ഞ് ഇവിടെ നിന്നും പോയതാ.. അവന്‍റെ കൂടെ പോയെന്ന് പിന്നീടാണ് അറിഞ്ഞത്. എന്‍റെ വീടിന് പിന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാ. അവന്‍ തല്ലിപ്പൊളിയാണെന്നും ക്രൂരനാണെന്നും എല്ലാവര്‍ക്കും അറിയാം.
ഞാന്‍ ഒന്നും കൊടുത്തിട്ടില്ലല്ലോ, അവള്‍ ഇഷ്ടത്തിന് പോയതല്ലേ, അതു കൊണ്ട് പഠിക്കട്ടെ എന്ന് അന്ന് പറഞ്ഞതാണ്. അതിനാണ് അവന്‍ ഇങ്ങനെയിട്ട് ഉപദ്രവിച്ചത്. കഞ്ചാവുകേസ്, മയക്കുമരുന്ന് എല്ലാമുണ്ട് അവന്‍റെ പേരില്‍. അവന്‍ എന്‍റെ കുഞ്ഞിനെ കൊന്നിട്ടതാണെന്നാ സംശയം. അമ്മയും പെങ്ങളുമൊക്കെ ഭയങ്കര ഉപദ്രവമാണ്. ഗര്‍ഭിണിയാണെന്ന് പറഞ്ഞാ അവസാനം വിളിച്ചത്. ആറേഴ് മാസമായിട്ടുണ്ടാകും.
















