തലസ്ഥാനത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന ഗുണ്ടാനേതാവ് പിടിയിൽ. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർപോർട്ട് ഡാനിയെയാണ് വഞ്ചിയൂർ പോലീസ് പിടികൂടിയത്. ഡാനി വിദേശത്താണെന്നാണ് പൊലീസ് കരുതിയിരുന്നത്.
സോഷ്യൽ മീഡിയയിലൂടെ വിദേശത്താണെന്ന വിധത്തിൽ ഫോട്ടോകൾ ഇട്ടിരുന്നു. എതിരാളികളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് വിദേശത്താണെന്ന് പ്രചരിപ്പിച്ചതെന്നാണ് ഡാനി പൊലീസിനോട് പറഞ്ഞത്.
ഒളിവിലായിരുന്ന ഇയാൾ തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്ത് എത്തിയതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഒളിവില്‍ കഴിഞ്ഞത് ബംഗളൂരുവില്‍ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് നഗരത്തില്‍ ഗുണ്ടാ സാന്നിധ്യം സജീവമാകുന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്.
















