വളരെ എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന അച്ചാർ രുചിയാണിത്. വാഴപ്പിണ്ടി ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഉദരസംബന്ധമായ രോഗങ്ങൾ ശമിപ്പിക്കുന്നതിന് സഹായിക്കും.
ചേരുവകൾ
വാഴപ്പിണ്ടി ( ചെറുതായി അരിഞ്ഞത്) – 2 കപ്പ്
വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് – 2 സ്പൂൺ
മുളകുപൊടി – 2 സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 സ്പൂൺ
ഉലുവപ്പൊടി – 1/2 സ്പൂൺ
കായപ്പൊടി – 1/2 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നല്ലെണ്ണ – 1 കപ്പ്
വിനാഗിരി – അവശ്യത്തിന്
കറിവേപ്പില – 10 എണ്ണം
കടുക് – ആവശ്യത്തിന്
മാങ്ങാ (ചെറുതായി അരിഞ്ഞത്) – 1
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക, ഇതിലേക്ക് വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് ചേർത്ത് വഴറ്റണം. നിറം മാറുമ്പോൾ അതിലേക്കു വാഴപ്പിണ്ടി ചേർക്കുക 3 മിനിറ്റ് നന്നായി ഇളക്കണം. വെള്ളം ഇറങ്ങി കഴിയുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉലുവാപ്പൊടി, കായം എന്നിവ ചേർക്കുക. ഇതിലേക്കു മാങ്ങ അരിഞ്ഞതും ഉപ്പും ചേർത്ത് യോജിപ്പിക്കുക. കറിവേപ്പിലയും വിനാഗരിയും ചേർത്ത് 2 മിനിറ്റ് ഇളക്കി തീ ഓഫ് ചെയ്യാം, വാഴപ്പിണ്ടി അച്ചാർ റെഡി. ചൂട് ആറിയതിനു ശേഷം കുപ്പികളിലേക്കു പകർന്നു വയ്ക്കാം.
















