അറേബ്യൻ വിഭവങ്ങൾ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ബിരിയാണിയും മന്തിയും കബാബും ഒക്കെയാണോ?…രുചിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത മധുരങ്ങളും അറേബ്യൻ രുചിക്കൂട്ടിന്റെ ഭാഗമാണ്. മഹല്ലബിയ എന്ന അറേബ്യൻ രുചിക്കൂട്ട് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
പാൽ -2 കപ്പ്
പഞ്ചസാര – 1/2 കപ്പ്
കോൺഫ്ലോർ – 3 ടീ സ്പൂൺ
ഫ്രഷ് ക്രീം – 1 കപ്പ്
റോസ് വാട്ടർ – വളരെ കുറച്ച്
ഓറഞ്ച് ജ്യൂസ് – 1 1/2 കപ്പ്
പഞ്ചസാര – പാകത്തിന്
കോൺഫ്ലോർ – 1 ടീസ്പൂൺ ഓറഞ്ച് ജ്യൂസിൽ അലിയിച്ചത്
ചെറി, ഡ്രൈ ഫ്രൂട്ട്സ് – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
ഒരു പാനിൽ പാൽ തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും കോൺഫ്‌ളോർ ചേർത്ത് കട്ട പിടിക്കാതെ ഇളക്കുക. ഇതിലേക്ക് ഫ്രഷ് ക്രീമും റോസ്‌വാട്ടറും ചേർത്ത് കുറുകി വരുമ്പോൾ വാങ്ങി വെക്കുക. ഒരു ഗ്ലാസ്സിലേക്കു 3/4 ഭാഗത്തോളം ഈ മിശ്രിതം ഒഴിച്ച് ഒരു മണിക്കൂറോളം ഫ്രിഡ്ജിൽ സെറ്റ് ചെയ്യുക. പാനിൽ ഓറഞ്ച് ജ്യൂസും, ഇഷ്ടത്തിനനുസരിച്ചു പഞ്ചസാരയും ചേർക്കുക. പഞ്ചസാര അലിയുന്ന വരെ ഇളക്കുക. 1 ടീസ്പൂൺ കോൺഫ്ലോർ കുറച്ച് ഓറഞ്ച് ജ്യൂസിൽ അലിയിച്ചു ചേർക്കുക. കുറുകി വരുമ്പോൾ വാങ്ങി വെക്കുക. തണുത്ത ശേഷം പാൽ കുറുക്കി വെച്ചതിനു മുകളിൽ ഒഴിച്ചു വെക്കുക. 1-2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക. അലങ്കരിക്കാൻ ചെറിയും, ഡ്രൈ ഫ്രൂട്ട്സും ഉപയോഗിക്കാവുന്നതാണ്. (ഓറഞ്ച് മിശ്രിതം ചൂടാറിയ ശേഷം മാത്രം പാൽകുറുകിയതിനു മുകളിൽ ഒഴിക്കുക)
















