കണ്ണൂർ: രാസ ലഹരി വസ്‌തുവായ എംഡിഎംഎ കൈവശം വച്ചതിന് രണ്ട് യുവാക്കളെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.
കർണാടക സ്വദേശി മുഹമ്മദ് അസ്‌ഫാക് (26), കണ്ണൂർ ചാല സ്വദേശി കെ. ഫാറാഷ് (35) എന്നീ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 24.04 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പരിശോധനയും അറസ്റ്റ് നടപടികളും കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ എസ്.ഐ. സി.എം. യൂനുസിന്റെ നേതൃത്വത്തിൽ നടന്നു. എസ്.ഐ. ടി.എം. ഷാജ്, എഎസ്‌ഐ മുഹമ്മദ്, എസ്‌സിപിഒ താജുദ്ദീൻ, കൂടാതെ ഡാൻസാഫ് ടീമിനെയും ഉൾപ്പെടുത്തി ഓപ്പറേഷൻ നടത്തുകയായിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ ബന്ധങ്ങൾ അന്വേഷിക്കാനാണ് അന്വേഷണം നീങ്ങുന്നത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജില്ലാ പൊലീസ് സജീവമായി തുടരുമെന്നും പൊലിസ് അറിയിച്ചു.
















