തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി നെയ്യാറ്റിന്‍കര- കളിയിക്കാവിള ബസ്റ്റാന്‍ഡില്‍ ബസ്സില്‍ കയറുന്ന യാത്രക്കാര്‍ക്കിടയില്‍ തെക്കും തിരക്കും കൂട്ടി മോഷണം. പ്രതികള്‍ ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടുകൂടി കമ്പാനൂര്‍ പോലീസ് പിടികൂടി. കൊട്ടാരക്കര സ്വദേശി മധുരാജ് (66), കോട്ടയം നട്ടാശ്ശേരി സ്വദേശി ശിവ പ്രകാശ് (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്മാര്‍ട്ട് ഫോണുകളും പേഴ്‌സുകളുമാണ് മോഷ്ടാക്കളുടെ പ്രിയപ്പെട്ട സാധനങ്ങള്‍.
ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ബിനു കുമാറിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്. തമ്പാനൂര്‍ ഇന്‍സ്‌പെക്ടര്‍ ജിജു കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, സന്തോഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിഹാബ്, മെഹന്ദി ഹസ്സന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിലും പരിസരങ്ങളിലും മൊബൈല്‍ ഫോണുകളും പേഴ്‌സുകളും മറ്റും മോഷണം പോകുന്നു എന്നുള്ളത് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരവും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.
CONTENT HIGH LIGHTS; KSRTC bus theft: Thampanoor police catch thieves; They like to steal mobile phones and purses
















