ഞൊടിയിടയിൽ രുചികരമായ ഒരു സ്നാക്സ് ഉണ്ടാക്കിയാലോ? സ്‌കൂൾ വിട്ടു വരുന്ന കുസൃതിക്കുടുക്കകൾക്ക് പെട്ടെന്ന് ഉണ്ടാക്കി നൽകാൻ പറ്റിയ നാലുമണിപ്പലഹാരവുമാണിത്. ജങ്ക് ഫുഡിൽ നിന്നും കുട്ടികളെ അകറ്റിനിർത്താനും ഇത്തരം പലഹാരങ്ങൾ ഉപകരിക്കും.
1. മൈദ/ ഓൾ പർപ്പസ് ഫ്ലോർ – 250 ഗ്രാം
2. അയമോദകം – 1/2 ടീ സ്പൂൺ
3. പഞ്ചസാര – 1 ടേബിൽ സ്പൂൺ
4. ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
6. നെയ്യ് – 2 ടേബിൽ സ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴയ്ക്കുക. ഈ മാവ് കുറച്ചു കട്ടിയായി പരത്തിഎടുക്കുക. അതിൽ നിന്ന് ഒരു ചെറിയ കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് ചെറുതായി മുറിച്ചെടുക്കുക. ഇത് എണ്ണയിൽ വറത്തെടുക്കാം. നല്ല അടിപൊളി നാലു മണി പലഹാരം റെഡി.
















